ഹർഷിനയുടെ ചികിത്സ ചിലവ് യു ഡി എഫ് ഏറ്റെടുക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ഡോക്ടർമാരുടെ അശ്രദ്ധ കാരണം വയറ്റിൽ തുന്നിക്കെട്ടിയ കത്രികയുമായി ആറ് വർഷവും സർജറിയിലൂടെ
കത്രിക പുറത്തെടുത്തതിന് ശേഷം രണ്ടു വർഷവുമടക്കം കഴിഞ്ഞ എട്ടു വർഷമായി നിത്യ രോഗിയായി ദുരിത ജീവിതം തള്ളിനീക്കുന്ന ഹർഷിനയുടെ ചികിത്സാ ചെലവ് പൂർണ്ണമായും യു ഡി എഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉറപ്പു നൽകി.
ഹർഷിന ആഗ്രഹിക്കുന്ന ആശുപത്രിയിൾ നിന്നു തന്നെ ഏറ്റവും നല്ല ചികിത്സ ഞാൻ തന്നെ മുൻകൈ എടുത്ത് അവർക്ക് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹർഷിനക്ക് സർക്കാർ വിദഗ്ദ ചികിത്സ ഉറപ്പാക്കുക, സെപ്ഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ അനുവദിക്കുക
അർഹമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഹർഷിന സമര സഹായ സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ച ഏകദിന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കൽ നെഗ്ലിജൻസ് നടന്നുവെന്നും അന്വേഷണത്തിൽ പോലീസ് കുറ്റക്കാരെ കണ്ടെത്തിയിട്ടും
നീതി ലഭ്യമാക്കാൻ തയ്യാറാവാത്ത സർക്കാർ നടപടി കേരളത്തിന് അപമാനകരമാണ് ഹർഷിനക്ക് സർക്കാർ നൽകിയ വാക്കുകൾ ഒന്നും പാലിച്ചിട്ടില്ല
യുഡിഎഫ് എന്നും ഹർഷിനക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സമര സഹായ സമിതി ചെയർമാൻ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു ഹർഷിനയുടെ പോരാട്ടത്തോടപ്പം എന്നും കോൺഗ്രസ് ഉണ്ടാവു മെന്നും ഹർഷിനയെ സർക്കാർ വഞ്ചിച്ചിരിക്കുക
യാണെന്നും ഹർഷിനയുടെ ആവശ്യങ്ങൾ അംഗീക രിക്കാൻ സർക്കാർ തയ്യാറാവണമെന്നും അല്ലാത്തപക്ഷം യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ഹർഷിനയുടെ ആവശ്യങ്ങൾ അംഗീകരിച്ച് അവർക്ക് നീതി ഉറപ്പുവരുത്തുമെന്നും
കെ പി സി സി പ്രസിഡണ്ട് സണ്ണി ജോസഫ് എം എൽ എ യും പറഞ്ഞു. ഉമാ തോമസ് എം എൽ എ, നജീബ് കാന്തപുരം എം എൽ എ , കേരള കോൺഗ്രസ് നേതാവും മുൻ എം എൽ എയുമായ ജോസഫ് എം പുതുശ്ശേരി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി, കെ പി സി സി സെക്രട്ടറി അഡ്വ പി എം നിയാസ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ്, വിമൺ ജസ്റ്റിസ് സംസ്ഥാ സെക്രട്ടറി ഫസ്ന മിയാൻ, എസ് ടി യു സംസ്ഥാന സെക്രട്ടറി യു എ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു. സമരസമിതി വൈസ് ചെയർമാൻമാരുമായ ഇ പി അൻവർ സാദത്ത് സ്വാഗതവും എം ടി സേതുമാധവൻ നന്ദിയും പറഞ്ഞു. സമരസമിതി നേതാക്ക ളായ എം വി അബ്ദുൾ ലത്തീഫ്, മാത്യു ദേവഗിരി,
ഹബീബ് ചെറുപ്പ, അൻഷാദ് മണക്കടവ്, പി കെ സുഭാഷ് ചന്ദ്രൻ, അഷ്റഫ് ചേലാട്ട്, കെ ഇ ഷബീർ, മണിയൂർ മുസ്ത
ഫ, മുബീന വാവാട്,ഷീബ സൂര്യ, ശ്രീരാഗ് ചേനോത്ത് തുടങ്ങിയവർ നേതൃത്വം കൊടുത്തു

Leave a Reply

Your email address will not be published.

Previous Story

വാകയാട് കോളിയോട്ട് മീത്തൽ ശങ്കരൻ അന്തരിച്ചു

Next Story

താമരശ്ശേരി താലൂക്കിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി : റവന്യു മന്ത്രി

Latest from Main News

മതങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വം നിലനില്‍ക്കണം -സ്വാമി നരസിംഹാനന്ദജി മഹാരാജ്

മതങ്ങള്‍ തമ്മിലുള്ള പരസ്പര സഹവര്‍ത്തിത്വം നിലനില്‍ക്കണമെന്ന് കോഴിക്കോട് രാമകൃഷ്ണ മിഷന്‍ സേവാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദജി മഹാരാജ്. സരോവരം ട്രേഡ് സെന്ററില്‍

ഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചന

ഹയർ സെക്കന്ററി പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ക്ലാസ് പീരിയഡ് മുക്കാൽ മണിക്കൂറിൽനിന്ന് ഒരു മണിക്കൂറാക്കാനുള്ള സാധ്യത തേടി വിദ്യാഭ്യാസ വകുപ്പ്. പീരിയഡ്

തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷരായ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ഓണറേറിയത്തിനൊപ്പം ശമ്പളവും കൈപ്പറ്റാനാകില്ലെന്ന്  ഹൈക്കോടതി

തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷരായ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ഓണറേറിയത്തിനൊപ്പം ശമ്പളവും കൈപ്പറ്റാനാകില്ലെന്ന്  ഹൈക്കോടതി. തദ്ദേശ സ്ഥാപന അധ്യക്ഷരായ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍

സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന വിദ്യാര്‍ഥികളുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന വിദ്യാര്‍ഥികളുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സ്വകാര്യ, കെഎസ്ആര്‍ടിസി സ്റ്റേജ് ക്യാരേജുകളില്‍ വിദ്യാര്‍ഥികളുടെ