അരിക്കുളം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിൽ ഏക്കാട്ടുരിൽഭിന്നശേഷി കാരനായ നടക്കാൻ പോലും കഴിയാത്ത മക്കാട്ട് നജ്മലിന്റെ വീട്ടിലേക്കുള്ള റോഡ് അടിയന്തിരമായി ഗതാഗത യോഗ്യമാക്കണമെന്ന് യുഡിഎഫ് നാലാം വാർഡ് യോഗം ആവശ്യപ്പെട്ടു ഈ ആവശ്യം ഉന്നയിച്ച് പല പ്രാവശ്യം ഗ്രാമ പഞ്ചായത്ത് ഓഫിസിൽ കയറി ഇറങ്ങിയിട്ടും യാതോരു നടപടിയും ഉണ്ടായിട്ടില്ല ഇതുമൂലം നജ്മലിനെ ആശുപത്രിയിൽ എത്തിക്കാൻ പോലും പലപ്പോഴും കഴിയാറില്ല റോഡ് മണ്ണ് ഒലിച്ച് പോയി കുണ്ടും കുഴിയും ആയി കാൽ നടയാത്ര പോലും ദു:സഹമാണ്. ചുമന്നാണ് പലപ്പോഴും നജ്മലിനെ ആശുപത്രിയിൽ കൊണ്ട് പോകുന്നത് ഇത്തരം കാര്യങ്ങൾക്ക് മാനുഷിക പരിഗണന നൽകാത്ത പഞ്ചായത്ത് നടപടി പ്രതിഷേധർ ഹാമാണ് കെ.എം അബ്ദുൽ സലാം അദ്ധ്വ ക്ഷത വഹിച്ചു കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. – ലതേഷ് പുതിയെടുത്ത് യൂസഫ്കുറ്റിക്കണ്ടി. നൗഫൽ ആർ – സദറു രയരോത്ത് .ഷംസുദ്ധിൻ എരി കണ്ടി മീത്തൽ . ഷക്കീർ കുറ്റിക്കണ്ടി താഴെ -മോഹനൻ പി എം .ഗോപാലൻ സി.എം -കെ.കെ കോയക്കുട്ടി – റംസുദ്ധിൻ രയരോത്ത് – ഗിരിഷ്കല്ലാത്തറ – തുടങ്ങിയവർ സംസാരിച്ചു
