പുത്തൻ പരിഷ്കരണത്തിലേക്ക് കടക്കാൻ ഇന്ത്യൻ റെയിൽവേ. കൺഫേം ആയ ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി മാറ്റാം

പുത്തൻ പരിഷ്കരണത്തിലേക്ക് കടക്കാൻ ഇന്ത്യൻ റെയിൽവേ. കൺഫേം ആയ ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി മാറ്റി നൽകാനുള്ള സ‍ൗകര്യം ഏർപ്പെടുത്തും എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ജനുവരി ഒന്നു മുതൽ പുതിയ രീതി നടപ്പിലാക്കും. പുതിയ സംവിധാനം നിലവിൽ വന്നാൽ ഫീസ്‌ ഇല്ലാതെ ഓൺലൈനായി തന്നെ യാത്രാ തീയതി മാറ്റാൻ കഴിയും.

ഏത്‌ തീയതിയിലേക്കാണോ യാത്ര മാറ്റേണ്ടത് ആ ദിവസം സീറ്റൊഴിവുണ്ടായാൽ മാത്രമേ മാറ്റം സാധ്യമാവുകയുള്ളൂ‍. തീയതി മാറ്റേണ്ട ദിവസത്തെ ടിക്കറ്റ്‌ നിരക്ക്‌ കൂടുതൽ ആണെങ്കിൽ അധിക നിരക്ക് നൽകേണ്ടി വരുമെന്നും റെയിൽവേ മന്ത്രി പറഞ്ഞു. 

നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് പുറപ്പെടുന്നതിന് 48 മുതൽ 12 മണിക്കൂർ മുമ്പ് വരെ കൺഫേം ടിക്കറ്റ് റദ്ദാക്കിയാൽ യാത്രാ നിരക്കിന്റെ 25 ശതമാനം കുറവ് വരിക. പുറപ്പെടുന്നതിന് 12 മുതൽ 4 മണിക്കൂർ മുമ്പുള്ള ടിക്കറ്റ് റദ്ദാക്കലുകൾക്ക് പിഴ വർദ്ധിക്കുകയും ചെയ്യുന്നു. റിസർവേഷൻ ചാർട്ട് തയ്യാറാക്കി കഴിഞ്ഞാൽ ടിക്കറ്റ് റദ്ദാക്കലുകൾക്ക് സാധാരണയായി പണം തിരികെ ലഭിക്കാറില്ല.

Leave a Reply

Your email address will not be published.