താമരശ്ശേരിയിൽ ഡോക്ടറെ ആക്രമിച്ച സംഭവം : കോഴിക്കോട് ജില്ലയിലെ ഡോക്ടർമാർ നാളെ പണിമുടക്കും

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിയ സംഭവത്തിൽ സമരത്തിനൊരുങ്ങി ജില്ലയിലെ ഡോക്ടർമാർ. ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലേയും ഡോക്ടർമാർ അത്യാഹിത വിഭാഗമൊഴികെയുള്ള സേവനങ്ങൾ ബഹിഷ്‌കരിച്ച് സമരത്തിനിറങ്ങുമെന്ന് കെജിഎംഒഎ വ്യക്തമാക്കി.

           ജില്ലയിലെ മറ്റ് സർക്കാർ ആശുപത്രികളിൽ അത്യാഹിത വിഭാഗം മാത്രമായിരിക്കും പ്രവർത്തിക്കുക. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിനാണ് വെട്ടേറ്റത്. തലക്ക് വെട്ടേറ്റ ഡോക്ടറുടെ നില ഗുരുതരമായി തുടരുകയാണ്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ചാണ് ആക്രമണം. ആക്രമണം നടത്തിയ സനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകൾക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചില്ലെന്ന നിലപാടിലായിരുന്നു സനൂപ്.താമരശ്ശേരി ആശുപത്രിയിൽ എല്ലാ സേവനങ്ങളും നിർത്തിവെച്ചു

         താമരശ്ശേരിയിൽ ഡോക്ടർക്കെതിരായ ആക്രമണം ഞെട്ടിപ്പിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ആക്രമണം അത്യന്തം അപലപനീയമാണെന്നും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Previous Story

ഭിന്നശേഷി കാരാനായ ഏക്കാട്ടൂരിലെ നജ്മലിന്റെ വീട്ടിലേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കണം – യു.ഡി.എഫ്

Next Story

വിഷമരുന്ന് കഴിച്ച് കുട്ടികൾ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം

Latest from Local News

മുണ്ടോത്ത് അടിക്കാടിന് തീപിടിച്ചു

മുണ്ടോത്ത് അടിക്കാടിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ കൂടിയാണ് മുണ്ടോത്ത് അരിപ്പുറത്ത് പറമ്പിൽ അടിക്കാടിനു തീ പിടിച്ചത്. റോഡ് സൈഡിൽ നിന്നും

പിഷാരികാവ് ക്ഷേത്രം നവീകരണ പ്രവൃത്തി കാളിയാട്ടത്തിന് ശേഷം ആരംഭിക്കും

പിഷാരികാവ് ക്ഷേത്രത്തിൻ്റെ നാലമ്പലം പൊളിച്ചു മാറ്റി ചെമ്പ് പതിക്കുന്നതടക്കമുള്ള നവീകരണ പ്രവൃത്തികൾ ഈ വർഷത്തെ കാളിയാട്ടത്തിന് ശേഷം ആരംഭിക്കുമെന്ന് ദേവസ്വം അധികൃതർ

കീഴരിയൂരിൽ യു.ഡി.എഫിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കുള്ള സ്വീകരണവും രാഷ്ട്രീയ വിശദീകരണയോഗവും സംഘടിപ്പിച്ചു

കീഴരിയൂരിൽ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ജനപ്രതിനിധികൾക്കുള്ള സ്വീകരണവും രാഷ്ട്രീയ വിശദീകരണയോഗവും സംഘടിപ്പിച്ചു. വർഗീയതയുടെ മുണ്ടഴിച്ച് തലയിൽ ചുറ്റി മതേതര കേരളത്തിൻ്റെ മാറിടത്തിൽ

സൈമ ലൈബ്രറി ചെങ്ങോട്ടുകാവിന്റെ ഈ വർഷത്തെ സൂര്യ പ്രഭ പുരസ്‌കാരം കെ. ഗീതാനന്ദൻ മാസ്റ്റർക്ക്

സൈമ ലൈബ്രറി ചെങ്ങോട്ടുകാവിന്റെ ഈ വർഷത്തെ സൂര്യ പ്രഭ പുരസ്‌കാരം കെ. ഗീതാനന്ദൻ മാസ്റ്റർക്ക്. കൊയിലാണ്ടി മേഖലയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക