അലയൻസ് ക്ലബ്ബ് കേരള ഡിസ്ട്രിക്ട് മീറ്റ് കൊയിലാണ്ടിയിൽ

കൊയിലാണ്ടി: അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കേരള 224 (s), ഡിസ്ട്രിക്ട് മീറ്റ് 12 ന് കൊയിലാണ്ടിയിൽ നടക്കും. കാസർഗോഡ് മുതൽ മലപ്പുറം ജില്ല വരേയുള്ള ക്ലബ്ബുകളിലെ പ്രതിനിധികൾ പങ്കെടുക്കും. ഡിസ്ട്രിക്ട് ഗവർണർ കെ.സുരേഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ പാസ്റ്റ് ഇന്റർനാഷണൽ പ്രസിഡന്റ് ബി. തിരുപ്പതി രാജു ഡിസ്ട്രിക്ട് മീറ്റ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ലൈഫ് മെമ്പർ ഫെല്ലോ മെമ്പർഷിപ്പ് എടുത്ത അംഗങ്ങളെ ആദരിക്കുകയും, ഇന്റർനാഷണൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്യും. വിവിധ ക്ലബ്ബുകൾ നടത്തിയ പരിപാടികളുടെ റിപ്പോർട്ടിംങ്ങ് തുടങ്ങി വിവിധ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. പത്രസമ്മേളനത്തിൽ കെ.സുരേഷ് ബാബു, ഡോ. ശിവരാമകൃഷ്ണൻ , കെ.സുധാകരൻ,ബാബുരാജ് ചിത്രാലയം, പി.കെ.ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.