തദ്ദേശ സ്വയംഭരണ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഇക്കോസെൻസ് സ്‌കോളർഷിപ്പ് പദ്ധതി നടപ്പിലാക്കുന്നു

മാലിന്യ സംസ്‌കരണവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച് വിദ്യാർത്ഥികളിൽ ശാസ്ത്രീയമായ മാലിന്യ പരിപാലന മനോഭാവം വളർത്തുന്നതിനും സമൂഹത്തിൽ ശുചിത്വ ബോധവും സുസ്ഥിര വികസനത്തിനുള്ള പ്രതിബദ്ധതയും ഉറപ്പാക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഇക്കോസെൻസ് സ്‌കോളർഷിപ്പ് പദ്ധതി നടപ്പിലാക്കുന്നു. യു.പി. (ക്ലാസ്സ് 6,7), ഹൈസ്‌കൂൾ (ക്ലാസ്സ് 8, 9), ഹയർസെക്കൻഡറി (ഒന്നാം വർഷം) വിഭാഗങ്ങളിലായി 1,500 രൂപ വീതം 50,000 വിദ്യാർത്ഥികൾക്കാണ് ഇക്കോസെൻസ് സ്‌കോളർഷിപ്പ് നൽകുന്നത്. ആകെ സ്‌കോളർഷിപ്പിന്റെ 40 ശതമാനം യു.പി വിഭാഗത്തിനും 30 ശതമാനം വീതം ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾക്കുമായി നിജപ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളിൽ 50 വിദ്യാർത്ഥികൾക്കും മുനിസിപ്പാലിറ്റികളിൽ 75 വിദ്യാർത്ഥികൾക്കും കോർപ്പറേഷനുകളിൽ 100 വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പ് ലഭിക്കും.

ഇക്കോസെൻസ് സ്‌കോളർഷിപ്പിലൂടെ വിദ്യാർത്ഥികളിൽ ശാസ്ത്രീയ പാഴ് വസ്തു പരിപാലനം, ഹരിത നൈപുണികൾ വികസിപ്പിക്കൽ, പാഴ് വസ്തു പരിപാലനവുമായി ബന്ധപ്പെട്ട് പ്രാദേശികമായി നേരിടേണ്ടിവരുന്ന വെല്ലുവിളികൾക്ക് നൂതന പരിഹാരം കണ്ടെത്തൽ, പാഴ് വസ്തുക്കളുടെ അളവ് കുറയ്ക്കൽ തുടങ്ങിയവ ലക്ഷ്യമിടുന്നു. ‘പാഴ് വസ്തുപരിപാലനം ഹരിതസാങ്കേതികവിദ്യയിലൂടെ’ എന്ന മേഖലയിൽ തൊഴിൽ ഉദ്രഗ്ഥിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ 5 മുതൽ 10 വരെ ക്ലാസ്സുകളിലെ ആക്ടിവിറ്റി പുസ്തകങ്ങളും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയ ആശയങ്ങളും ഉൾക്കൊള്ളിച്ചാണ് സ്‌കോളർഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

വടയത്തെ കോൺഗ്രസ് നേതാവായിരുന്ന എൻ കെ കുമാരൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു

Next Story

ഗുജറാത്തിൽ സിബിഎസ്ഇ റീജിയണൽ ഓഫീസ് വരുന്നു

Latest from Main News

കെ.എസ്.ആർ.ടി.സി. യുടെ വോൾവോ 9600 എസ്എൽഎക്‌സ് സീരീസിലെ പുതിയ ബസ് തിരുവനന്തപുരത്ത് പരീക്ഷണയാത്ര നടത്തി

കെ.എസ്.ആർ.ടി.സി. യുടെ വോൾവോ 9600 എസ്എൽഎക്‌സ് സീരീസിലെ പുതിയ ബസ് തിരുവനന്തപുരത്ത് പരീക്ഷണയാത്ര നടത്തി. ഗതാഗത വകുപ്പ് മന്ത്രി കെ. ബി.

എറണാകുളം- ബംഗളൂരു പുതിയ വന്ദേഭാരത് എക്‌സ്പ്രസ്  ട്രെയിന്‍ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി ഫ്ലാ​ഗ് ഓഫ് ചെയ്യും

എറണാകുളം- ബംഗളൂരു പുതിയ വന്ദേഭാരത് എക്‌സ്പ്രസ്  ട്രെയിന്‍ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി ഫ്ലാ​ഗ് ഓഫ് ചെയ്യും. രാവിലെ 8 മുതല്‍ 8.30 വരെയാണ്

വയനാട് തുരങ്ക പാതക്ക് പിന്നാലെ ചുരം ബദൽ റോഡിനും അനുമതി

വയനാട് ചുരംപാതയ്ക്ക് ബദലായി നിര്‍ദ്ദേശിക്കപ്പെട്ട പൂഴിത്തോട്-പടിഞ്ഞാറത്തറ റോ‍ഡിന്റെ അലൈന്‍മെന്റിന് പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 20.9

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് എ സമ്പത്ത് പരിഗണനയില്‍

ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പി എസ് പ്രശാന്തിനെ മാറ്റും. പി എസ് പ്രശാന്തിന് കാലാവധി നീട്ടി നൽകേണ്ടതില്ലെന്നാണ് തീരുമാനം.

കവിത കൊലക്കേസിൽ അജിന് ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും

തിരുവല്ലയിൽ നടുറോഡിൽ 19 കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസിൽ പ്രതിക്ക് കുമ്പനാട് കരാലിൻ വീട്ടിൽ