തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ സംസ്ഥാന പോലീസ് മേധാവി റവാഡ എ ചന്ദ്രശേഖറുമായി ചർച്ച നടത്തി.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള ക്രമസമാധാനപാലന നടപടികൾ, പോലീസ് വിന്യാസം തുടങ്ങിയ കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് നടന്ന യോഗത്തിൽ എഡിജിപി എസ്.ശ്രീജിത്ത്, എഐജിമാരായ മെറിൻ ജോസഫ്, ജി.പൂങ്കുഴലി, തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ബി.എസ്.പ്രകാശ്, മറ്റുന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.







