പേരാമ്പ്രയില്‍ പോളിടെക്‌നിക് കോളേജ്: പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനം

പേരാമ്പ്ര ഗവ. പോളിടെക്‌നിക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. നിയമസഭാ സമുച്ചയത്തിലെ മന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. അടുത്ത അധ്യയന വര്‍ഷം മുതല്‍ താല്‍ക്കാലികമായി വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്ലാസ് ആരംഭിക്കാനും ധാരണയായി. കോളേജ് ആരംഭിക്കുന്ന ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കല്ലൂര്‍ പ്രദേശം ഒക്ടോബര്‍ അവസാനം മന്ത്രി സന്ദര്‍ശിക്കും.

ടി പി രാമകൃഷ്ണന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍സിംഗ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ജയപ്രകാശ്, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോ. സെക്രട്ടറി എം രാജേഷ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ അനി എബ്രഹാം, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ പി പി പ്രസാദ്, സ്‌പെഷല്‍ ഓഫീസറും കോഴിക്കോട് ഗവ. പോളിടെക്‌നിക് പ്രിന്‍സിപ്പലുമായ ശിഹാബുദ്ദീന്‍, സപ്പോര്‍ട്ടിങ് കമ്മിറ്റി കണ്‍വീനര്‍ കെ വി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ

Next Story

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 03 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 03 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.      1.കാർഡിയോളജി വിഭാഗം ഡോ: പി.

ഭരണഘടനയോടുള്ള വിശ്വാസമാണ് രാജ്യത്തിന്റെ അടിസ്ഥാനം – ടി. പി. അബ്ദുല്ലക്കോയ മദനി

ചേളന്നൂർ: രാജ്യത്ത് ഐക്യവും, സമാധാനവും നിലനിൽക്കുന്നത് ഭരണഘടനയിലുള്ള ജനങ്ങളുടെ വിശ്വാസത്തിലൂടെയാണെന്നും അതിൻ്റെ ആശയാദർശങ്ങൾക്ക് പോറലേൽക്കാതെ നിലനിർത്തേണ്ടത് ഓരോ പൗരൻ്റേയും ഏറ്റവും വലിയ

തൃക്കാർത്തിക മഹോത്സവം ഉരുപുണ്യകാവിൽ ഫണ്ട് സമാഹരണം ആരംഭിച്ചു

കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് ഭഗവതി ക്ഷേത്രത്തിൽ പ്രധാന ഉത്സവമായ തൃക്കാർത്തിക മഹോത്സവവും കാർത്തികവിളക്കും വിപുലമായി കൊണ്ടാടുന്നതിന്റെ ഭാഗമായി ഫണ്ട് സമാഹരണം ആരംഭിച്ചു.