കുട്ടികളിലെ ഡിജിറ്റൽ ആസക്തി പരിഹാരത്തിനും കൗൺസിലിംഗിനുമായി കേരള പോലീസിൻ്റെ ഡി-ഡാഡ് ആപ്

വർധിച്ചു വരുന്ന ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ പ്രശ്നങ്ങളുണ്ടാക്കുന്നു. അമിതമായ സ്ക്രീൻ ടൈം പഠനത്തെയും സാമൂഹിക ഇടപെടലുകളെയും ബാധിക്കുമ്പോൾ, സഹായത്തിനായി കേരള പോലീസിന്റെ ‘ഡി-ഡാഡ്’ (D-Dad) അഥവാ ഡിജിറ്റൽ ഡി-അഡിക്ഷൻ പദ്ധതി രംഗത്തുണ്ട്. കേരള പോലീസ് സോഷ്യൽ പൊലീസിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികളിലെ മൊബൈൽ, ഇൻ്റർനെറ്റ് അടിമത്തത്തെ നിയന്ത്രിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഡി-ഡാഡ്. കൗൺസിലിങ്ങിലൂടെ കുട്ടികൾക്ക് ഡിജിറ്റൽ അടിമത്തത്തിൽ നിന്ന് മോചനം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ദേശീയ തലത്തിൽതന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു പദ്ധതി പൊലീസ് നടപ്പാക്കുന്നത്. കൗൺസിലിങ്ങിലൂടെ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളുള്ള കുട്ടികൾക്കായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും ഉറപ്പാക്കുന്നുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിയായി 6 സെന്ററുകളാണ് പ്രവർത്തിക്കുന്നത്. ഈ പദ്ധതിയിലൂടെ സ്കൂളുകൾ മുഖാന്തിരം ഡിജിറ്റൽ അഡിക്ഷന്റെ ദോഷങ്ങളെക്കുറിച്ചുള്ള ക്ലാസുകളെ കൂടാതെ കുട്ടികൾക്കും രക്ഷിതാക്കൾക്കും നേരിട്ടുള്ള കൗൺസിലിംഗും വളരെ ഫലപ്രദമായി നടത്തിവരുന്നു.
അനിയന്ത്രിതമായ ഡിജിറ്റൽ ഉപയോഗം, ഫോൺ ലഭിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന പ്രകോപനം, ദൈനംദിന കാര്യങ്ങളെ ബാധിക്കൽ എന്നിവ അഡിക്ഷന്റെ ലക്ഷണങ്ങളാണ് അമിത ദേഷ്യം, അക്രമാസക്തരാകൽ, ആത്മഹത്യാ പ്രവണത, വിഷാദം, പഠനത്തിലെ ശ്രദ്ധക്കുറവ് എന്നിങ്ങനെയുള്ള പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്കാണ് ഈ പദ്ധതിയിലൂടെ പരിഹാരമുണ്ടാകുന്നത്. മനഃശാസ്ത്ര വിദഗ്ധരുടെ മേൽനോട്ടത്തിൽ കുട്ടികളെ അഡിക്‌ഷനിൽ നിന്ന് മോചിപ്പിക്കാനുള്ള തെറാപ്പി, കൗൺസലിങ്, മാർഗനിർദ്ദേശങ്ങൾ എന്നിവ നൽകും. ആരോഗ്യം, വനിതാശിശു വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന ഈ പദ്ധതിയിൽ രക്ഷിതാക്കൾ, അധ്യാപകർ, ഈ മേഖലയിലെ വിവിധ സംഘടനകൾ, ഏജൻസികൾ എന്നിവർക്ക് അവബോധവും നൽകുന്നുണ്ട്. 9497900200 എന്ന നമ്പറിലൂടെ ഡി-ഡാഡിൽ ബന്ധപ്പെടാവുന്നതാണ്. ഡി – ഡാഡിൽ ബന്ധപ്പെടുന്ന കുട്ടികളുടെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കുമെന്ന് കേരള പോലീസ് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published.

Previous Story

വിമാന സര്‍വ്വീസുകള്‍ തിരിച്ചുകൊണ്ടുവരുമെന്ന് എയര്‍ ഇന്ത്യ എക്സ് പ്രസ്

Latest from Main News

വിമാന സര്‍വ്വീസുകള്‍ തിരിച്ചുകൊണ്ടുവരുമെന്ന് എയര്‍ ഇന്ത്യ എക്സ് പ്രസ്

ശൈത്യകാല ഷെഡ്യൂളില്‍ കേരളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളില്‍ താല്‍ക്കാലിക വെട്ടിക്കുറവ് മാത്രമാണ് വരുത്തിയതെന്നും പലതും തിരിച്ചുകൊണ്ടു വരുമെന്നും എയര്‍ ഇന്ത്യ എക്സ്

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ പോലീസ് മേധാവി റവാഡ എ ചന്ദ്രശേഖറുമായി ചർച്ച നടത്തി

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ സംസ്ഥാന പോലീസ് മേധാവി റവാഡ എ ചന്ദ്രശേഖറുമായി ചർച്ച

ഗുജറാത്തിൽ സിബിഎസ്ഇ റീജിയണൽ ഓഫീസ് വരുന്നു

ഗുജറാത്തിൽ സിബിഎസ്ഇ അഫിലിയേറ്റ് ചെയ്ത സ്കൂളുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഗുജറാത്തിൽ ഒരു മേഖലാ ഓഫീസ് സ്ഥാപിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. ഇതിനായി

തദ്ദേശ സ്വയംഭരണ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഇക്കോസെൻസ് സ്‌കോളർഷിപ്പ് പദ്ധതി നടപ്പിലാക്കുന്നു

മാലിന്യ സംസ്‌കരണവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച് വിദ്യാർത്ഥികളിൽ ശാസ്ത്രീയമായ മാലിന്യ പരിപാലന മനോഭാവം വളർത്തുന്നതിനും സമൂഹത്തിൽ ശുചിത്വ ബോധവും സുസ്ഥിര വികസനത്തിനുള്ള

മലബാറിലെ നി.കെ ഭൂമി പ്രശ്നം പരിഹരിക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി – കെ. രാജന്‍

മലബാർ മേഖലയിലെ ജില്ലകളിൽ നികുതി കെട്ടാത്ത ഭൂമി അഥവാ നി.കെ ഭൂമി സംബന്ധിചുള്ള പ്രശ്‌നം പരിഹരിച്ച് കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചെന്ന്