മലബാർ മേഖലയിലെ ജില്ലകളിൽ നികുതി കെട്ടാത്ത ഭൂമി അഥവാ നി.കെ ഭൂമി സംബന്ധിചുള്ള പ്രശ്‌നം പരിഹരിച്ച് കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. ഈ മേഖലയിലെ ആയിരക്കണക്കിന് ഭൂവുടമകൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നുമെന്നും അദ്ദേഹം പറഞ്ഞു. മലബാർ മേഖലയിൽ നികുതി കെട്ടാത്ത ഭൂമി രജിസ്റ്റർ ചെയ്ത് കരം ഒടുക്കാൻ അനുവാദം നൽകുന്നതിന് 1895 ല്‍ മലബാർ ലാൻഡ് രജിസ്ട്രേഷൻ ആക്ടിൽ ഉള്ള വ്യവസ്ഥകൾ ആണ് ഉപയോഗിച്ച് വന്നിരുന്നത്. എന്നാൽ 2005 ൽ മലബാർ ലാന്റ് രജിസ്ട്രേഷൻ ആക്ട് റദ്ദാക്കി സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചു. സംസ്ഥാനത്തിന് ആകമാനം ബാധകമായ 1961-ലെ കേരള ലാൻഡ് ടാക്സ് ആക്ട് നിലവിൽ വന്നത് മൂലം ഇക്കാര്യങ്ങൾക്ക് ബാധകമാക്കേണ്ടത് പ്രസ്തുത നിയമം ആണ് എന്ന ലോ കമ്മീഷൻ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഓർഡിനൻസ് പുറപ്പെടുവിച്ചത്. ഓർഡിനൻസ് നിയമ സഭയിൽ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ചില നിയമപ്രശ്നങ്ങളാല്‍ കേരള ലാന്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. മലബാർ മേഖലയിൽ ആയിരക്കണക്കിനാളുകളാണ് ഇതുമൂലം ബുദ്ധിമുട്ട് അനുഭവിച്ചു വന്നത്. ഇക്കാര്യത്തില്‍ ആവശ്യമായ നിയമ ഉപദേശം ലക്ഷ്യമാക്കിയ ശേഷം 1961-ലെ ലാൻഡ് ടാക്സ് ആക്ട് പ്രകാരം തുടർ നടപടികൾ പുനരാരംഭിക്കുവാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ലാൻഡ് ടാക്സ് ആക്ടിലെ 3(3) വകുപ്പ് പ്രകാരം കൈവശക്കാരൻ എന്നതിൻറെ പരിധിയിൽ നികുതി കിട്ടാത്ത ഭൂമി ഉടമകൾ ഉൾപ്പെടും എന്നു കണക്കാക്കിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.
Latest from Main News
കേരള പഞ്ചായത്ത് രാജ് ആക്ട് 153 (4) (ഡി) വകുപ്പ് പ്രകാരം 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍,
കോഴിക്കോട് മെഡിക്കൽ കോളേജിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. പ്ലംബിംഗ്, ഇലക്ട്രിക്കൽ, വെൽഡിംഗ്, ഇൻഡസ്ട്രിയൽ, കാർപെന്റിംഗ്, പെയിന്റിംഗ്, അലൂമിനിയം ഫാബ്രിക്കേഷൻ, കൺസ്ട്രക്ഷൻ
പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലെയും കൃത്യമായ വിവരങ്ങൾ, വിശദീകരണങ്ങൾ, സഹായം എന്നിവ പൊതുജനങ്ങൾക്ക് നൽകുന്നതിനായി ജില്ലാ
കൊയിലാണ്ടി: മംഗളൂരില്‍ നിന്ന് യാത്ര തുടങ്ങുന്ന മാവേലി എക്സ്പ്രസ്സിലും മലബാര്‍ എക്സ്പ്രസ്സിലും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ മദ്യപാനികളുടെയും മോഷ്ടാക്കളുടെയും ശല്യമേറുന്നു. ഇത്
സപ്ലൈകോയുടെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ പദ്ധതികൾ പ്രാബല്യത്തിൽ വന്നു. എല്ലാ നിയോജകമണ്ഡലങ്ങളിലും സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ നവംബർ ഒന്നു മുതൽ







