തിരുവള്ളൂർ : ഇന്ത്യൻ ജനാധിപത്യം ലോകരാജ്യങ്ങൾക്ക് മാതൃകയായ ഒരുകാലഘട്ടം ഉണ്ടായിരുന്നു. ഭാഷയുടേയും, മതസൗഹാർദത്തിന്റേയും, ഐക്യത്തിന്റേയും കാര്യത്തിൽ ഇന്ത്യ മാതൃകയായിരുന്നു. ഇന്ന് ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യക്ക് തലകുനിക്കേണ്ട അവസ്ഥയിലേക്ക് ഭരണകൂടം എത്തിച്ചിരിക്കുന്നു. ഇന്ത്യയിൽ ജനാധിപത്യം ഇല്ലാതാക്കി ഏകാധിപത്യഭരണത്തിലേക്ക് നയിക്കുവാനുള്ള ഭരണകൂടം തയ്യാറാടുക്കുന്നതിന്റെ ഭാഗമാണ് ഒരു വിഭാഗത്തിന്റെ വോട്ടുകൾ ഇല്ലാതാക്കുന്നത്. ഗാന്ധിജിയെ ഇല്ലാതാക്കിയവർ ജനാധിപത്യ ഇന്ത്യയെ ഇല്ലാതാക്കുന്നതിന് നേതൃത്വം കൊടുക്കുകയാണെന്ന് ജയചന്ദ്രൻ മൊകേരി അഭിപ്രായപ്പെട്ടു.
രാജ്യവ്യാപകമായി വോട്ട്ചോരിക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നടത്തുന്ന സിഗ്നേച്ചർ ക്യാമ്പയിന്റെ ഭാഗമായി വില്ല്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ്സ്കമ്മറ്റി തിരുവള്ളൂർ നടത്തിയ സിഗ്നേച്ചർ കാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ആർ. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷകനായി സി.കെ. അജീഷ് നൊച്ചാട് സംസാരിച്ചു. ബാബു ഒഞ്ചിയം, അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ, ബവിത്ത് മലോൽ, കുഞ്ഞിരാമൻ എടവത്ത്കണ്ടി, സി.പി.വിശ്വനാഥൻ, ടി.ഭാസ്കരൻ, രമേഷ് നൊച്ചാട്ട്, പി.കെ.കൃഷ്ണൻ, ബിജുപ്രസാദ്.സി.പി, അശറഫ് ചാലിൽ, വി.കെ.ഇസ്ഹാഖ്, സി.വി.ഹമീദ്, ചന്ദ്രൻമൂഴിക്കൽ, എകെ.അബ്ദുള്ള, സവിത മണക്കുനി, രംഞ്ജിനി വെള്ളാച്ചേരി, ശാലിനി കെ.വി എന്നിവർ സംസാരിച്ചു.