ഓണം ബംബർ അടിച്ച ഭാഗ്യവാനെ ഒടുവിൽ തിരിച്ചറിഞ്ഞു

25 കോടിയുടെ ഓണം ബംബർ അടിച്ച ഭാഗ്യവാനെ ഒടുവിൽ തിരിച്ചറിഞ്ഞു. നെട്ടൂരിലെ നിപ്പോണ്‍ പെയിന്റ് കടയിലെ ജീവനക്കാരൻ ശരത് എസ്. നായരാണ് ആ ഭാഗ്യവാൻ. നെട്ടൂര്‍ തുറവൂര്‍ തൈക്കാട്ടുശേരി എസ്ബിഐ ശാഖയില്‍ ടിക്കറ്റ് ഹാജരാക്കി. നെട്ടൂരിലെ ലോട്ടറി ഏജന്റ് എം.ടി. ലതീഷില്‍ നിന്നാണ് ശരത്ത് ടിക്കറ്റെടുത്തത്.

ബംപർ നറുക്കെടുപ്പ് നടന്ന ദിവസം രാവിലെ ജോലിക്കെത്തിയ ശരത്ത് പിന്നീട് ഇവിടെ നിന്ന് മടങ്ങുകയായിരുന്നെന്ന് സഹപ്രവർത്തകർ പറയുന്നു. കുടുംബത്തില്‍ കുറച്ച് പ്രശ്‌നങ്ങളുണ്ടെന്നും ആശുപത്രിയല്‍ പോവണമെന്നും പറഞ്ഞ് പോവുകയായിരുന്നെന്ന് അവർ പറഞ്ഞു. ലോട്ടറിയെടുത്ത കാര്യം അറിയാമായിരുന്നെങ്കിലും ബംബറടിച്ചത് മറ്റുള്ളവർ അറിഞ്ഞിരുന്നില്ല. ഇദ്ദേഹം സ്ഥിരമായി ബംബറെടുക്കുന്ന ആളാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. തൊട്ടടുത്ത ലോട്ടറി ഏജന്‍സിയില്‍നിന്നാണ് ശരത്ത് ടിക്കറ്റെടുത്തത്. 

Leave a Reply

Your email address will not be published.

Previous Story

സിബീഷ് പെരുവട്ടൂർ പുരസ്കാരം ചന്ദ്രശേഖരൻ തിക്കോടിക്ക്

Next Story

ബേപ്പൂരിലെ വിനോദസഞ്ചാര വികസനത്തിന് അന്താരാഷ്ട്ര അംഗീകാരം

Latest from Main News

കാനത്തിൽ ജമീല എം.എൽഎ.യുടെ വികസന ഫണ്ടിൽ നിന്നും കൊയിലാണ്ടി ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിന് അനുവദിച്ച ലാപ്ടോപ്പുകൾ വിതരണം ചെയ്തു

ശ്രീമതി കാനത്തിൽ ജമീല എം.എൽഎ.യുടെ വികസന ഫണ്ടിൽ നിന്നും കൊയിലാണ്ടി ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിന് അനുവദിച്ച ലാപ്പ്ടോപ്പുകളുടെ വിതരണം

സൈബര്‍ തട്ടിപ്പു സംഘങ്ങളെ പിടികൂടാന്‍ സംസ്ഥാന വ്യാപകമായി  കേരള പൊലീസ് നടത്തിയ ഓപ്പറേഷന്‍ സൈ ഹണ്ടില്‍ 263 പേര്‍ അറസ്റ്റില്‍

സൈബര്‍ തട്ടിപ്പു സംഘങ്ങളെ പിടികൂടാന്‍ സംസ്ഥാന വ്യാപകമായി കേരള പൊലീസ് നടത്തിയ ഓപ്പറേഷന്‍ സൈ ഹണ്ടില്‍ 263 പേര്‍ അറസ്റ്റില്‍. സംസ്ഥാനത്ത്

സർക്കാർ വാഹനങ്ങൾക്ക് ഇനിമുതൽ പ്രത്യേക രജിസ്ട്രേഷൻ സിരിസ് നടപ്പിലാക്കും

സർക്കാർ വാഹനങ്ങൾക്ക് ഇനിമുതൽ പ്രത്യേക രജിസ്ട്രേഷൻ സിരിസ് നടപ്പിലാക്കും. കെഎൽ 90 ആകും സർക്കാർ വാഹനങ്ങൾക്ക് നൽകുന്ന രജിസ്ട്രേഷൻ. സംസ്ഥാന സർക്കാർ

നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് റേഷൻ വ്യാപാരികൾ ഗുണഭോക്താക്കൾക്ക് മധുരപലഹാരം വിതരണം ചെയ്യും

നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് രാ​ജ്യ​ത്തെ ആദ്യ അതി ദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുകയാണ്. സംസ്ഥാനത്തിന്റെ ഭക്ഷ്യഭദ്രതാ മിഷനിലൂടെ നടപ്പിലാക്കുന്ന