മേപ്പയ്യൂർ: ജി.കെ എടത്തനാട്ടുകര രചിച്ച വെളിച്ചമാണ് തിരുദൂതർ എന്ന പുസ്തകത്തെ ആസ്പദമാക്കി ഡയലോഗ് സെന്റർ മേപ്പയ്യൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ചർച്ച സംഘടിപ്പിച്ചു. എഴുത്തുകാരൻ ഡോ.മോഹനൻ നടുവത്തൂർ പരിപാടി ഉദ്ഘാടനം ചെയ്തു. ഡയലോഗ് സെന്റർ മേപ്പയ്യൂർ ചാപ്റ്റർ ചെയർമാൻ വി.പി അഷ്റഫ് അധ്യക്ഷനായി. ഏ.കെ അബ്ദുൽ അസീസ് പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. മിസ്ഹബ് കീഴരിയൂർ, രാജൻ നടുവത്തൂർ, രാഹുൽ മുയിപ്പോത്ത്, യു.കെ രാജൻ, രമ്യ സനൂഷ്, ടി.ടി മുരളീധരൻ, ആതിര ലാനി, ബാലകൃഷ്ണൻ മലയിൽ, സനൂജ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എം.എം മുഹ്‌യുദ്ദീൻ ചർച്ചകൾ ഉപസംഹരിച്ചു സംസാരിച്ചു. വനിതകൾക്കായി സംഘടിപ്പിച്ച പ്രബന്ധ രചനാ മൽസരത്തിലെ വിജയികൾക്ക് ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.പി മുഹ്‌യുദ്ദീൻ സ്വാഗതവും കെ.അബ്ദുറഹ്‌മാൻ നന്ദിയും പറഞ്ഞു.
Latest from Local News
കീഴരിയൂർ ഗ്രാമപഞ്ചായത്ത് എൽ ഡി എഫ് കൺവെൻഷനിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വാർഡ് 1-പി കെ.ബാബു, രണ്ട് -നിഷാഗ ഇല്ലത്ത്, 3 –
കോഴിക്കോട് ഗവ:മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 17-11-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന് അറിയിച്ചു.
എടക്കുളം: സേവാഭാരതി ചെങ്ങോട്ടുകാവ് യൂണിറ്റ് പൊയിൽകാവിൽ ആരംഭിച്ച അയ്യപ്പസേവാകേന്ദ്രം ഡോ.ബ്രമചാരി ഭാർഗ്ഗവറാം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ.ഒ വാസവൻ അധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 17 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.എല്ലു രോഗ വിഭാഗം







