മേപ്പയൂർ പഞ്ചായത്തിൽ സി.പി.ഐ.എം നേതൃത്വത്തിൽ നടന്ന വികസന മുന്നേറ്റ ജാഥകൾ മേപ്പയ്യൂർ ടൗണിൽ സമാപിച്ചു. പി.പി. രാധാകൃഷ്ണൻ ലീഡറും പി.പ്രസന്ന ഡപ്യൂട്ടി ലീഡറും കെ.കെ. വിജിത്ത് പൈലറ്റുമായ വടക്കൻ മേഖലാ ജാഥയും കെ.രാജീവൻ ലീഡറും ശോഭ ഡപ്യൂട്ടി ലീഡറും എൻ.എം ദാമോദരൻ പൈലറ്റുമായ തെക്കൻ മേഖലാ ജാഥയും വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം മേപ്പയൂർ ഹൈസ്കൂളിനു സമീപം കേന്ദ്രീകരിച്ച് നൂറുകണക്കിനാളുകൾ പങ്കെടുത്തവൻ പ്രകടനത്തോടെ മേപ്പയ്യൂർ ടൗണിൽ സമാപിച്ചു.
പൊതുസമ്മേളനം പാർട്ടി സംസ്ഥാന കമ്മറ്റി അംഗം പി.മോഹനൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർമാരായ പി.പി. രാധാകൃഷ്ണൻ കെ. രാജീവൻ ഡപ്യൂട്ടി ലീഡർമാരായ പി.പ്രസന്ന ശോഭ പൈലറ്റുമാരായ കെ.കെ. വിജിത്ത് എൻ.എം ദാമോദരൻ എന്നിവർ സംസാരിച്ചു വി.സുനിൽ സ്വാഗതം പറഞ്ഞു.