മഹിളാ കോൺഗ്രസ് കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറിയും സജീവ കോൺഗ്രസ് പ്രവർത്തകയുമായ വട്ടാറമ്പത്ത് താഴെ ശാന്തയുടെ നിര്യാണത്തിൽ പെരുവട്ടൂർ 13ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി അനുശോചിച്ചു. അനുശോചന യോഗത്തിൽ കെ.പി.സി.സി മെമ്പർ രത്നവല്ലി ടീച്ചർ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് മുരളി തോറോത്ത്. ഡി.സി.സി സെക്രട്ടറി രാജേഷ് കീഴരിയൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രജീഷ് വെങ്ങളത്ത് കണ്ടി, ബ്ലോക്ക് മഹിള കോൺഗ്രസ് പ്രസിഡണ്ട് ശോഭന, വായനാരി സോമൻമാസ്റ്റർ. എം.എൻ ശ്രീധരൻ, കൊയിലാണ്ടി മണ്ഡലംമഹിളാ കോൺഗ്രസ്സ് പ്രസിഡണ്ട് റസിയ ഉസ്മാൻ, തങ്കമണി ചൈത്രം, കൗൺസിലർ കെ സുമതി, രമേശ് ഗോപാൽ, മിഥുൻ കൊല്ലറക്കണ്ടി, കുഞ്ഞിക്കേളപ്പൻ, സജീവൻ ചിത്രാലയം എന്നിവർ അനുശോചിച്ചു സംസാരിച്ചു. ഷൈജു ചിത്രാലയം സ്വാഗതവും വാർഡ് പ്രസിഡണ്ട് ശ്രീജ സജീവൻ അദ്ധ്യക്ഷതയും വഹിച്ചു.
