പുതിയ പ്രതീക്ഷകളെ വളർത്തി നരിക്കുനി; പകൽ വീടും കളിക്കളവും ഉടൻ യാഥാർത്ഥ്യം

നരിക്കുനി: നരിക്കുനി ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിൽ വയോജനങ്ങൾക്കായി പകൽ വീടും, കുട്ടികൾക്കായി കളിക്കളവും സജ്ജമാക്കുന്നതിനായി 13 സെന്റ് സ്ഥലം ഗ്രാമ പഞ്ചായത്തിന് കൈമാറി. തലക്കോട്ട് ഉത്താൻ കുട്ടി ഹാജി അധികാരി കുടുംബം മൂന്ന് സെന്റ് സ്ഥലവും, പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ സ്വന്തമാക്കിയ 10 സെന്റ് സ്ഥലവും പഞ്ചായത്തിന് നൽകി.

     വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്ത് രേഖ കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. സുനിൽകുമാർ രേഖ ഏറ്റുവാങ്ങി. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. സുനൽ കുമാർ അധ്യക്ഷത വഹിച്ചു.ഫ്ലവേഴ്സ് ടി.വി. ‘ടോപ് സിംഗർ’ ഫെയിം പാർവണ സനീഷ്നെ ചടങ്ങിൽ ആദരിച്ചു. സ്ഥലം ഏറ്റെടുക്കൽ കമ്മിറ്റിയുടെ കൺവീനർ ആർ. കെ. മറിയം റിപ്പോർട്ട് അവതരിപ്പിച്ചു.

      ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാന രാരപ്പൻകണ്ടി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. പി. ലൈ, സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ മൊയ്തി നെരോത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ ഐ. പി. രാജേഷ്, ഹാഷിം തലക്കോട്ട്, ഷിബിൻ ലാൽ കെ. കെ., ഒ. പി. എം. ഇഖ്ബാൽ, ബാലകൃഷ്ണൻ മാസ്റ്റർ, വി. ബാബു, ടി. പി. സുലൈമാൻ മാസ്റ്റർ, എം. പി. റുഖിയ ടീച്ചർ, എം. പി. പുഷ്പരാജൻ, മന്ദത്ത് ശിവാനന്ദൻ, പി. അബൂബക്കർ മാസ്റ്റർ, മുനീർ കെ. പി., ചാലിൽ ഗണേഷ് കുമാർ എന്നിവരും സംസാരിച്ചു.മൂന്നാം വാർഡ് മെമ്പർ കെ. കെ. ചന്ദ്രൻ സ്വാഗതവും, എം. പി. ഗഫൂർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഗവ:*  *മെഡിക്കൽകോളേജ് ഹോസ്പിറ്റൽ *06.10.25.തിങ്കൾ.* *പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ*

Next Story

സംസ്ഥാനത്ത് രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്കായി ചുമമരുന്ന് നൽകരുത്​ കർശന നിയന്ത്രണമേർപ്പെടുത്തി ഡ്രഗ്സ് കൺട്രോളറുടെ സർക്കുലർ

Latest from Local News

കോഴിക്കോട് കോർപറേഷൻ എട്ടാം വാർഡ് മുൻ കൗൺസിലറും കോഴിക്കോട് ജില്ല കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റുമായിരുന്ന പി. കെ മാമുകോയ അന്തരിച്ചു

കരിക്കാംകുളം: കോഴിക്കോട് കോർപറേഷൻ എട്ടാം വാർഡ് മുൻ കൗൺസിലറും കോഴിക്കോട് ജില്ല കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റുമായിരുന്ന പി. കെ മാമുകോയ

ഡയലോഗ് സെന്റർ മേപ്പയ്യൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ചർച്ച സംഘടിപ്പിച്ചു

മേപ്പയ്യൂർ: ജി.കെ എടത്തനാട്ടുകര രചിച്ച വെളിച്ചമാണ് തിരുദൂതർ എന്ന പുസ്തകത്തെ ആസ്പദമാക്കി ഡയലോഗ് സെന്റർ മേപ്പയ്യൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ചർച്ച സംഘടിപ്പിച്ചു.

വർഗീയ പരാമർശങ്ങൾ: സമൂഹത്തിൻ്റെ തകർച്ചക്ക് കാരണമാകും – മുജാഹിദ് പ്രതിനിധി സമ്മേളനം

കൊയിലാണ്ടി: സ്വാർഥ താല്പര്യങ്ങൾക്ക് വേണ്ടി രാഷ്ട്രീയ-സാമുദായിക നേതാക്കൾ നടത്തുന്ന വർഗീയ പരാമർശങ്ങൾ സമൂഹത്തിൻ്റെ തകർച്ചക്ക് ഇടയാക്കുമെന്നത് ഗൗരവമായി കാണണമെന്ന് കൊയിലാണ്ടി മണ്ഡലം

കോൾഡ്രിഫ് കഫ് സിറപ്പ് വിൽപ്പന തടയാൻ പരിശോധന ;170 ബോട്ടിലുകൾ പിടിച്ചെടുത്തു

സംസ്ഥാനത്ത് കോൾഡ്രിഫ് കഫ് സിറപ്പിന്റെ വിൽപ്പന തടയാൻ ഡ്രഗ് കൺട്രോളർ വകുപ്പിന്റെ പരിശോധനയും സാമ്പിൾ ശേഖരണവും ഇന്നും തുടരും. കഴിഞ്ഞ ദിവസം