കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ സമ്മേളനം സംഘാടക സമിതി രൂപീകരണ യോഗം നടത്തി

കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ സമ്മേളനം കുറ്റമറ്റ രീതിയിൽ നടത്താനുള്ള സംഘാടക സമിതി രൂപീകരണ യോഗം നടുവണ്ണൂർ പഞ്ചായത്ത് ഹാളിൽ നടന്നു. 134 അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ ജില്ലാ പ്രസിഡൻ്റ്  ഇ കെ. അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ടി.പി. ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജില്ലാ സെക്രട്ടറി സോമൻ ചാലിൽ സ്വാഗതം പറഞ്ഞു. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.വി. ബാലൻ കുറുപ്പ്, സംസ്ഥാന സെക്രട്ടറി സി രാധാകൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡൻ്റ് മാരായ ഗോവിന്ദൻ കുട്ടി മാസ്റ്റർ, രാജപ്പൻ എസ് നായർ അച്ചു മാസ്റ്റർ നടുവണ്ണൂർ, പൂതേരി ദാമോദരൻ നായർ, കെ. പി. വിജയ, സി.കെ. രാമചന്ദ്രൻ എടക്കോട്ട്, ഒ.എം. കൃഷ്ണ കുമാർ, ഇബ്രാഹിം തിക്കോടി, എന്നിവർ ആശംസകൾ നേർന്നു.

വയോജനങ്ങൾക്കുള്ള സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് നടപ്പാക്കുക, റെയിൽവേ യാത്രാ ഇളവുകൾ പുനഃസ്ഥാപിക്കുക, വയോജന നയം എത്രയും പെട്ടെന്ന് നടപ്പാക്കുക, വയോമിത്രം പദ്ധതി പഞ്ചായത്തുകളിലും പ്രാവർത്തികമാക്കുക എന്നീ ആവശ്യങ്ങൾ യോഗത്തിൽ ഉന്നയിക്കപ്പെട്ടു.
134 അംഗ സംഘാടക സമിതിയും, മറ്റ് 12 ഓളം സബ് കമ്മിറ്റികൾക്കും രൂപം നൽകി.

Leave a Reply

Your email address will not be published.

Previous Story

വില്ല്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ്സ്കമ്മറ്റി തിരുവള്ളൂരിൽ സിഗ്നേച്ചർ കാമ്പയിൻ സംഘടിപ്പിച്ചു

Next Story

സിപിഐ എം നേതൃത്വത്തിൽ ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ സംഘടിപ്പിച്ച വികസന മുന്നേറ്റ ജാഥ സമാപിച്ചു

Latest from Local News

സംസ്‌കൃത സര്‍വ്വകലാശാല കേന്ദ്രത്തില്‍ അസിസ്റ്റന്റ് നിയമനം

കൊയിലാണ്ടി: ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നു. ഇന്‍ര്‍വ്യു ഡിസംബര്‍ 20 രാവിലെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ (3:00

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കൊയിലാണ്ടി നഗരസഭ എൽ ഡി എഫ് ഭരിക്കും

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുമുന്നണി കൊയിലാണ്ടി നഗരസഭ ഭരിക്കും. മൊത്തം 46 സീറ്റുകളുള്ള കൊയിലാണ്ടി നഗരസഭയിൽ

ശ്രീ പുതിയ കാവിൽ ക്ഷേത്രത്തിലെ ആറാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഡിസംബർ 21 മുതൽ 28 വരെ

കുറുവങ്ങാട്, ശ്രീ പുതിയ കാവിൽ ക്ഷേത്രത്തിലെ ആറാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം, 2025 ഡിസംബർ 21 ഞായറാഴ്ച മുതൽ ,