കൊയിലാണ്ടി: എസ്.എ.ആർ.ബി.ടി.എം. ഗവൺമെന്റ് കോളജ് പൂർവ്വ വിദ്യാർത്ഥിയും ഹെൽത്ത് ഇൻസ്പെക്ടറുമായിരുന്ന സിബീഷ് പെരുവട്ടൂരിന്റെ സ്മരണാർത്ഥം ‘ഓർമ’ സാംസ്കാരിക കൂട്ടായ്മ കൊയിലാണ്ടി ഏർപ്പെടുടുത്തിയ മൂന്നാമത് പുരസ്കാരം നാടകകൃത്തും നോവലിസ്റ്റുമായ ചന്ദ്രശേഖരൻ തിക്കോടിക്ക് സമർപ്പിച്ചു. പ്രശസ്ത എഴുത്തുകാരൻ യു.കെ കുമാരൻ ഉദ്ഘാടനം ചെയ്തു. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ചടങ്ങിൽ നിധീഷ് കാർത്തിക്ക് അധ്യക്ഷത വഹിച്ചു. അബൂബക്കർ കാപ്പാട് മുഖ്യാതിഥിയായി. സിബീഷിന്റെ ഭാര്യ എം.എസ്.രഞ്ചില, മക്കളായ ദ്രോൺ സിബി, ദർപ്പൺ സിബി, പിതാവ് പി.കെ.ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. സി. അശ്വിനി ദേവ്, അഡ്വ.സി. ലാൽ കിഷോർ, സുനിൽ ഓടയിൽ, വി.പി. സജീവൻ, മധു ബാലൻ, ടി.കെ.നൗഷാദ്, എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. എ.ടി. വിനീഷ് സ്വാഗതവും സി.വി രാജേഷ് നന്ദിയും പറഞ്ഞു.
Latest from Local News
പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ആസിഡ് ആക്രമണം. പ്രിയദർശിനി ഉന്നതിയിലെ 14 കാരിക്ക് ആണ് ഗുരുതരമായി ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ അയൽവാസിയായ
കൊയിലാണ്ടി :എളാട്ടേരി സി. പി. ഐ. എം. നേതൃത്വത്തിൽ കെ. കെ. ശ്രീധരൻ അനുസ്മരണം നടത്തി. ബ്രാഞ്ച് സെക്രട്ടറി പി .കെ
നടേരി ഇളയടത്ത് ജാനകി അമ്മ (95) അന്തരിച്ചു. ഭർത്താവ്: പരേതനായ ഇളയടത്ത് അപ്പു നായർ. മക്കൾ: രാധ, ശാന്ത, വേണു (സി
കോഴിക്കോട് : പ്രമുഖ പി ഡബ്ലിയു ഡി കോൺട്രാക്ടർ പുതിയപാലം അനുഗ്രഹ നാരകശ്ശേരിയിൽ എൻ. ബി. ജയകൃഷ്ണൻ (80 )അന്തരിച്ചു. കെട്ടിടം,
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 5:00







