മേപ്പയ്യൂർ: ജനങ്ങളോടുള്ള ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിൽ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതി പരാജയപ്പെട്ടെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. ഐ.മൂസ്സ അഭിപ്രായപ്പെട്ടു. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കെതിരെ വികസന മുരടിപ്പും കെടുകാര്യസ്ഥതയും ആരോപിച്ചു കൊണ്ട് യുഡിഎഫ് ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ കുത്തിയിരുപ്പ് സമരം ഉദ്ഘാടനം ചെയ്തു് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതേ ആവശ്യം ഉന്നയിച്ച് യു.ഡി.എഫ്. നടത്തുന്ന രണ്ടാം ഘട്ട സമരമായിരുന്നു ഇന്ന് നടന്നത്.യുഡിഎഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷനായി മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈ: പ്രസിഡൻ്റ് മൂസ കോത്തമ്പ്ര മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി ഇ.അശോകൻ, കെ.എം.എ.അസീസ്, ടി.കെ.ലത്തീഫ് , കെ.പി. രാമചന്ദ്രൻ, പി.കെ. അനീഷ് ,എം.എം അഷറഫ്, മുജീബ് കോമത്ത്, കെ.എം സുരേഷ് ബാബു, സറീനഒളോറ ,ആന്തേരി ഗോപാലകൃഷ്ണൻ, സി.എം. ബാബു, സത്യൻ വിളയാട്ടൂർ, ഷർമിന കോമത്ത് കെ.കെ അനുരാഗ് , പ്രസന്നകുമാരി മൂഴിക്കൽ എന്നിവർ സംസാരിച്ചു.. ഇ.കെ. മുഹമ്മദ് ബഷീർ, ശ്രിനിലയം വിജയൻ, സി.പി. നാരായണൻ, ഇല്ലത്ത് അബ്ദുറഹ്മാൻ, ഷബീർ ജന്നത്ത്, റാബിയ എടത്തിക്കണ്ടി, ടി.എം. അബ്ദുള്ള, ആർ.കെ. രാജീവൻ, കീഴ്പോട്ട് അമ്മത്, എടയിലാട്ട് ഉണ്ണികൃഷ്ണൻ, അഷിദ നടുക്കാട്ടിൽ കെ.എം. ശ്യാമള, കീഴ്പോട്ട് പി.മൊയ്തി, സുധാകരൻ പി.കെ. എന്നിവർ നേതൃത്വം നൽകി.
Latest from Local News
കൊയിലാണ്ടി ചാലിൽ ചെറിയ പുരയിൽ അബൂബക്കർ (64) അന്തരിച്ചു. ഭാര്യ :ജമീല. മക്കൾ: സമീറ, ഷംസീർ, സുനീർ. മരുമകൻ: അൻവർ
അരിക്കുളം കെ പി എം എസ് എം എച്ച് എസ് എസ്സിൽ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇഖ്റ ഹോസ്പിറ്റൽ,
കൊയിലാണ്ടി നഗരസഭയിലെ പതിനേഴാം വാർഡിലെ 73ാം നമ്പർ അങ്കണവാടിക്കുവേണ്ടി ബാബു കല്യാണി, പ്രീതി ബാബു എന്നിവർ സൗജന്യമായി കൈമാറിയ ഭൂമിയുടെ ആധാരം
ജവഹർ ബാൽ മഞ്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ചാച്ചാജി നാഷണൽ പെയിൻ്റിംഗ് കോമ്പറ്റീഷൻ ജില്ലാതല മത്സരം നവംബർ 1 ന് ശനിയാഴ്ച
കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കോടികളുടെ കഞ്ചാവ് വേട്ട. ബാങ്കോക്കില്‍ നിന്ന് മസ്കറ്റ് വഴി സലാം എയര്‍ വിമാനത്തില്‍ എത്തിയ രാഹുല്‍ രാജ്







