ലയൺസ് ക്ലബ്‌ ഓഫ് കാലിക്കറ്റ് ബീച്ച് എം. സ് ബാബുരാജ് പുരസ്‌കാരം നാളെ നൽകും

കോഴിക്കോട് എം സ് ബാബുരാജിന്റെ നാല്പത്തിഏഴാം ചരമദിനത്തോടനുബന്ധിച്ച് ലയൺസ് ക്ലബ്‌ ഓഫ് കാലിക്കറ്റ് ബീച്ച് ഏർപ്പെടുത്തിയ എം. സ് ബാബുരാജ് ചലച്ചിത്രപ്രതിഭപുരസ്‌കാരം പിന്നണിഗായകൻ സുനിൽകുമാറിനും, കർമശ്രേഷ്ഠപുരസ്‌കാരം ഹാമോണിസ്റ്റ് ജബ്ബാർബാബുരാജിനും. പതിനായിരം രൂപയും, പ്രശസ്ത്തിപത്രവും ഒക്ടോബർ 6 തിയ്യതി വൈകുന്നേരം 6.30ന് കോഴിക്കോട് ടൌൺ ഹാളിൽ ബാബുരാജ് അനുസ്മരണചടങ്ങിൽ ശ്രീ:എം. വി ശ്രെയസ്കുമാർ (മാനേജിങ് ഡയറക്ടർ മാതൃഭൂമി) പുരസ്‌കാരം സമ്മാനിക്കും. ലയൺസ് ക്ലബ്‌ ഓഫ് കാലിക്കറ്റ് ബീച്ച് പ്രസിഡന്റ്‌ ജാൻസി സി. കെ ആദ്യഷതവഹിക്കുന്ന ചടങ്ങിൽ ശ്രീ :ഡോക്ടർ കെ മൊയ്‌തു മുഖ്യാതിഥി ആയിരിക്കും. കൂടാതെ മലയാളമനോരമ സിനിയർ കോഡിനേറ്റിഗ് എഡിറ്റർ ശ്രീ:അനിൽ രാധാകൃഷ്ണൻ, കാലിക്കറ്റ് ചെമ്പർ പ്രസിഡണ്ടും, ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണറുമായിരുന്ന ശ്രീ :വിനീഷ് വിദ്യാധരൻ,ലയൺസ് ഡിസ്ട്രിക്ട് കോർഡിനേറ്റർ ആയ ശ്രീ: സംസൻഎം ജോൺ, ബിൽഡർസ് അസോസിയേഷൻ ഓഫ് ഇന്ത്യ ചെയർമാനുമായ ശ്രീ :സുബൈർ കൊളക്കാടൻ, എന്നിവർ ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് ചലച്ചിത്രപിന്നണിഗായകൻ സുനിൽകുമാറിന്റെയും, ഹാർമണിസ്റ്റ് ജബ്ബാർബാബു രാജിന്റയും നേതൃത്വത്തിൽ ബാബുരാജ് ഗാനങ്ങൾ കോർത്തിണക്കിയ സംഗീതനിശ ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published.

Previous Story

പൂക്കാട് ഉപയോഗശൂന്യമായ കുളത്തിൽ അജ്ഞാതനായ യുവാവിന്റെ മൃതദേഹം

Next Story

‘സ്പൂൺ ഓഫ് മലബാർ’ ലോഞ്ചിങ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 5:00

കീഴരിയൂർ മണ്ണാത്ത് കരിയാത്തൻ ഭഗവതി നാഗരാജ ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് കൊടിയേറി

കീഴരിയൂർ മണ്ണാത്ത് കരിയാത്തൻ ഭഗവതി നാഗരാജ ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് ക്ഷേത്രം മേൽശാന്തി ബിജു നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ബാബുമലയിൽ, പദ്മനാഭൻ

അഴിച്ചു വിട്ട വളർത്തുനായ കടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക്

അഴിച്ചു വിട്ട വളർത്തുനായ കടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക്. മുക്കം മണാശ്ശേരി മുതുകുട്ടി ഉള്ളാട്ടിൽ വിനോദ് മണാശ്ശേരിയുടെ മകൾ അഭിഷ(17) ക്കാണ് പരിക്കേറ്റത്.