തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ കടകളുടെ സമയക്രമം പൊതുവിതരണ വകുപ്പ് പുതുക്കി. ഒരു മണിക്കൂര്‍ കുറവോടെ പുതിയ സമയക്രമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
ഇനി മുതല്‍ റേഷന്‍ കടകള്‍ രാവിലെ ഒമ്പത് മുതല്‍ പന്ത്രണ്ട് മണിവരെ, വൈകിട്ട് നാല് മുതല്‍ ഏഴ് മണിവരെ ആയിരിക്കും പ്രവര്‍ത്തിക്കുക. ഇതോടെ മുന്‍പ് നിലവിലുണ്ടായിരുന്ന രാവിലെ എട്ട് മണി ആരംഭസമയം ഒഴിവാക്കി.തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ, തൊഴില്‍ നഷ്ടം കൂടാതെ റേഷന്‍ സാധനങ്ങള്‍ വാങ്ങാനാവുന്ന രീതിയിലാണ് പുതിയ സമയം നിശ്ചയിച്ചതെന്ന് വകുപ്പ് അറിയിച്ചു.
എന്നാല്‍, മൂന്ന് മാസം മുമ്പ് സമയമാറ്റം സംബന്ധിച്ച് നല്‍കിയ ഉറപ്പ് പാലിക്കപ്പെടാത്തതിനെതിരെ റേഷന്‍ വ്യാപാരികള്‍ ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനിലിനെതിരെ രംഗത്തെത്തി.