തിരുവനന്തപുരം : ഒരാളുടെ ജീവിതം തലകീഴായി മാറ്റിമറിക്കുന്ന കേരള ഭാഗ്യക്കുറിയുടെ വമ്പന്‍ നറുക്കെടുപ്പ് ഇന്ന് നടക്കും. 25 കോടി രൂപ ഒന്നാം സമ്മാനത്തുകയുള്ള തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ 12 കോടിയുടെ പൂജാ ബമ്പര്‍ ഭാഗ്യക്കുറിയും പ്രകാശനം ചെയ്യും.
കനത്ത മഴയും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ട ഏജന്റുമാരുടെ അഭ്യര്‍ത്ഥന പരിഗണിച്ച് സെപ്റ്റംബര്‍ 27-ല്‍ നടത്താനിരുന്ന നറുക്കെടുപ്പ് മാറ്റിയിരുന്നു. ഇത്തവണ 75 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ടു.
ജില്ലാ അടിസ്ഥാനത്തില്‍ പാലക്കാട് (14,07,100 ടിക്കറ്റുകള്‍), തൃശൂര്‍ (9,37,400), തിരുവനന്തപുരം (8,75,900) ജില്ലകളിലാണ് ഏറ്റവുമധികം വില്‍പ്പന നടന്നത്.
ഒന്നാം സമ്മാനം – ₹25 കോടി (ഒരു ഭാഗ്യശാലിക്ക്)
രണ്ടാം സമ്മാനം – ₹1 കോടി വീതം 20 പേര്‍ക്ക്
മൂന്നാം സമ്മാനം – ₹50 ലക്ഷം വീതം 20 പേര്‍ക്ക്
നാലാം സമ്മാനം – 5 ലക്ഷം വീതം 10 പരമ്പരകള്‍ക്ക്
അഞ്ചാം സമ്മാനം – 2 ലക്ഷം വീതം 10 പരമ്പരകള്‍ക്ക്
കൂടാതെ ₹5,000 മുതല്‍ ₹500 വരെയുള്ള നൂറുകണക്കിന് സമ്മാനങ്ങളും കാത്തിരിക്കുന്നു.