കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തിൽ മരിച്ച വൈക്കം സ്വദേശിനി ബിന്ദുവിന്റെ മകൻ നവനീതിന് ദേവസ്വം ബോർഡിൽ നിയമനം നൽകി. എഞ്ചിനീയറിംഗ് ബിരുദധാരിയാണ് നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ മരാമത്ത് വിഭാഗത്തിൽ തേർഡ് ഗ്രേഡ് ഓവർസിയർ തസ്തികയിലാണ് നിയമനം ലഭിച്ചത്. വൈക്കം അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിലാണ് നവനീത് ജോലിയിൽ പ്രവേശിക്കേണ്ടത്.
