നന്തി ബസാര്‍: സത്യസായി ബാബയുടെ ജന്മശതാബ്ദിയുടെ ഭാഗമായി പുട്ടപര്‍ത്തിയില്‍ നിന്നാരംഭിച്ച പ്രേമവാഹിനി രഥയാത്രയ്ക്ക് നന്തി ശ്രീശൈലം സത്യസായി വിദ്യാപീഠത്തില്‍ ഉജ്ജ്വല വരവേല്‍പ്പ് നല്‍കി. ശ്രീ സത്യസായി ട്രസ്റ്റ് കേരള കണ്‍വീനര്‍ ജി.സതീഷ് നായര്‍, ഡി.എസ് പ്രസാദ്, പ്രമോദ് ആനന്ദ്, ഡോ.കെ.വി.സതീഷ്, എസ് എസ് എസ് ഒ സംസ്ഥാന പ്രസിഡന്റ് വി.കെ.ഉണ്ണികൃഷ്ണന്‍ നായര്‍, ജില്ലാ പ്രസിഡന്റ് വി.പി.അജിത്ത് കുമാര്‍, ശ്രീശൈലം സമിതി ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.








