എലത്തൂര്‍ : വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ‘കൂടെയുണ്ട്, കരുത്തായി കരുതലായി’ പരാതി പരിഹാര അദാലത്തില്‍ 908 പരാതികളില്‍ 453 എണ്ണം സ്ഥലത്തുതന്നെ തീര്‍പ്പാക്കി.
അദാലത്തിന്റെ വിജയമാണ് ഉദ്യോഗസ്ഥര്‍ കര്‍മോത്സുകരായി പ്രവര്‍ത്തിച്ചതിന്റെ തെളിവെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജനങ്ങളോടൊപ്പം കരുത്തോടെ കരുതലായി ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ഡലത്തിലെ ആറ് ഗ്രാമപഞ്ചായത്തുകളിലെയും ആറ് കോര്‍പറേഷന്‍ വാര്‍ഡുകളിലെയും ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും അദാലത്തില്‍ പങ്കെടുത്തു.
715 പരാതികളാണ് മുമ്പ് ലഭിച്ചതെങ്കില്‍, 193 എണ്ണം പുതുതായി രജിസ്റ്റര്‍ ചെയ്‌തിരുന്നു. തദ്ദേശസ്വയംഭരണ വകുപ്പ്, റവന്യൂ, മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് ഭൂരിപക്ഷവും.
പരാതികള്‍ സമര്‍പ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴിയും, ഇ-ഡിസ്ട്രിക്ട് പോര്‍ട്ടല്‍ വഴിയും, അക്ഷയ കേന്ദ്രങ്ങള്‍ വഴിയും സൗകര്യമൊരുക്കിയിരുന്നു.