മൂടാടി ഗ്രാമപഞ്ചായത്ത് അതിദരിദ്രരില്ലാത്ത പഞ്ചായത്തായി മാറി

മൂടാടി ഗ്രാമപഞ്ചായത്ത് അതിദരിദ്രരില്ലാത്ത പഞ്ചായത്ത്. സംസ്ഥാന സർക്കാരിൻ്റെ അതിദരിദ്രമുക്ത പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ പ്രവർത്തനങ്ങളുടെ ഭാഗമായി മൂടാടി ഗ്രാമ പഞ്ചായത് അതിദരിദ്ര മുക്ത പഞ്ചായത്തായി മാറി. 13 കുടുംബങ്ങളാണ് അതീവ ദരിദ്ര പട്ടികയിൽ സർവ്വെ പ്രകാരം കണ്ടെത്തിയത്. ഇവർക്ക് വീട്, ചികിത്സ, വിദ്യാഭ്യാസം, ജീവനോപാധികൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തി എർപ്പെടുത്തി.

21 ലക്ഷത്തി അമ്പത്തിയെട്ടായിരത്തി നൂറ്റിനാല്പത്തെട്ട് രൂപയാണ് പഞ്ചായത്ത് ഇതിനായി ചെലവഴിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡൻ്റ് ഷീജപട്ടേരി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ എം.കെ മോഹനൻ, എം.പി. അഖില, ടി.കെ. ഭാസ്കരൻ, മെമ്പർമാരായ പപ്പൻ മൂടാടി, റഫീഖ്പുത്തലത്ത്, ലത കെ.പി, സുമതി.കെ, രജുല .ടി.എം,  സുമിത കെ.പി, ഹുസ്ന എ.വി, കരീം പി.പി.ലതിക പുതുക്കുടി,  അഡ്വ.ഷഹീർ, എം.കെ. രവീന്ദ്രൻ, വി.കെ. സുനിത, സി.എം. ഇൻഷിത, എ എസ് സുധീഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ജിജി സ്വാഗതവും വി.ഇ.ഒ ജൂബിത നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.