മേപ്പയൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം എൻ.എസ്.എസ് ദ്വിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു

മേപ്പയൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് യൂണിറ്റ് ഒന്നാം വർഷ വിദ്യാർത്ഥികൾക്കായുള്ള ദ്വിദിന സഹവാസ ക്യാമ്പ് ‘സമേതം 25’ ഒക്ടോബർ 4, 5 തീയതികളിൽ സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു. ക്യാമ്പിന്റെ ഉദ്ഘാടനം പിടിഎ വൈസ് പ്രസിഡണ്ട് ഷബീർ ജന്നത്ത് നിർവഹിച്ചു. സമം സാദരം, ആർജ്ജിതം, ദാൻ ഉത്സവ്, വർജ്യം എന്നീ വൈവിധ്യമാർന്ന പദ്ധതികൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ളതാണ് ക്യാമ്പ്. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ പ്രമോദ് കുമാർ ടി കെ അധ്യക്ഷനായി. പ്രോഗ്രാം ഓഫീസർ ഹബീബത് പദ്ധതി വിശദീകരണം നടത്തി. അർച്ചന ആർ, സുധീഷ് കുമാർ ടിവി, സൈറ വി കെ, സനൽകുമാർ വി, രജീഷ് പി, അഞ്ജന കെ പി, അനഘ, സിദ്ധാർത്ഥ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Leave a Reply

Your email address will not be published.