ചരിത്ര ഗവേഷകർക്ക് പൈതൃകം വഴികാട്ടിയാകും; മേയർ

 

കോഴിക്കോട് : ചരിത്ര ഗവേഷകർക്ക് പൈതൃകം വഴികാട്ടിയാകുമെന്ന് മേയർ ബീന  ഫിലിപ്പ് അഭിപ്രായപ്പെട്ടു.ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പുരാതനവും പൈതൃകവുമായ ചരിത്രവസ്തുക്കളുടെ പ്രദർശനം “പൈതൃകം”ത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മേയർ, പല ഉൽപ്പന്നങ്ങൾ പഴയ കാലത്തേക്ക് കൂട്ടി കൊണ്ട് പോകും , ചെറിയ കലക്ഷൻ വീട്ടിലുണ്ട് , പുതിയ തലമുറ ഇതെല്ലാം കണ്ട് പഠിക്കണമെന്ന് മേയർ ഓർമ്മപ്പെടുത്തി.

കോഴിക്കോട് സാഹിത്യ നഗരമായി യുനസ്കോ അംഗീകരിച്ചതിൻ്റെ ഭാഗമായി തപാൽ വകുപ്പ് പുറത്തിറക്കിയ സ്പെഷ്യൽ കവർ മേയർക്ക് തപാൽ വകുപ്പ് ഉദ്യോഗസ്ഥർ സമ്മാനിച്ചു.
മാനാഞ്ചിറയ്ക്ക് സി.എസ്.ഐ കത്തീഡ്രൽ ഹാളിൽ ഞായറാഴ്ച ( ഒക്ടോ – 5 ന് വൈകിട്ട് 7 വരെ ) സമാപിക്കും
മലബാറിന്റെ ചരിത്രത്തിൽ രണ്ടാമത്തെ വലിയ പ്രദർശനമാണിത്. 2023-ലെ ആദ്യ പ്രദർശനത്തിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ താളിയോല ഗ്രന്ഥങ്ങൾ, നാരായം, പുരാതന ചൈനീസ് അണികൾ, പിഞ്ഞാൻ പാത്രങ്ങൾ, പഴയ ക്യാമറകൾ, ഗ്രാമഫോണുകൾ, കാർഷിക ഉപകരണങ്ങൾ പുറമെ കേരള ഗവൺമെൻറ് ആർകൈവ്സ് ഡിപ്പാർട്ട്മെൻ്റ് ഒരുക്കുന്ന പുരാരേഖാ പ്രദർശവും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന്
അസോസിയേഷൻ പ്രസിഡന്റ് ലത്തീഫ് നടക്കാവ് പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

രാമനാട്ടുകര – കോഴിക്കോട് എയര്‍പോര്‍ട്ട് റോ‍ഡ് എന്‍ എച്ചായി ഉയര്‍ത്താന്‍ ഡിപിആര്‍ തയ്യാറാക്കുന്നു

Next Story

നല്ലളത്ത് കോർപ്പറേഷൻ്റെ ശാന്തിനഗർ ശ്മശാനത്തിൽ മോഷണം

Latest from Main News

വോട്ടർപ്പട്ടിക പരിഷ്കരണം: കേരളത്തിലെ വോട്ടർപ്പട്ടികയിൽ നിന്ന് പുറത്തായത് 21,130 പേർ

തിരുവനന്തപുരം: വോട്ടർപ്പട്ടികയുടെ തീവ്രപരിഷ്കരണ പ്രക്രിയയുടെ ഭാഗമായി സംസ്ഥാനത്തുടനീളം നടക്കുന്ന ഹിയറിംഗുകളുടെ അടിസ്ഥാനത്തിൽ ഇതുവരെ 21,130 പേർ വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി മുഖ്യ

അടിസ്ഥാന ശമ്പളം നാൽപതിനായിരമാക്കണം; നഴ്സുമാർ ഫെബ്രുവരി 21ന് സമരത്തിലേക്ക്

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തെ നഴ്സുമാർ ഫെബ്രുവരി 21ന് സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് അറിയിച്ചു. അടിസ്ഥാന ശമ്പളം 40,000 രൂപയായി

എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് എട്ടിന് കൊയിലാണ്ടിയില്‍ സ്വീകരണം

കൊയിലാണ്ടി: സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ഫെബ്രുവരി എട്ടിന്

വി കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം പ്രകാശനം ചെയ്തു

സിപിഐഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട കണ്ണൂർ മുൻ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം പ്രകാശനം