ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനുള്ള സർക്കാരിൻ്റെ ആദരം ഇന്ന്

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനുള്ള സർക്കാരിൻ്റെ ആദരം ഇന്ന്. സര്‍ക്കാരിൻ്റെ ഔദ്യോഗിക പരിപാടി ‘വാനോളം മലയാളം ലാല്‍സലാം’ എന്ന പേരിലുള്ള പരിപാടി ഇന്ന് വൈകിട്ട് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തില്‍ നടക്കും. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിനെ ആദരിക്കും. വൻ ജനപങ്കാളിത്തം കണക്കിലെടുത്ത് കൃത്യമായ സുരക്ഷാക്രമീകരണങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

മലയാളത്തെയും കേരളത്തെയും വാനോളം ഉയർത്തിയാണ് രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നടൻ മോഹൻലാൽ ഏറ്റുവാങ്ങിയത്. പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായിട്ടുണ്ട്. പരിപാടിയുടെ ഒരുക്കങ്ങൾ മന്ത്രിമാരായ സജി ചെറിയാനും വി ശിവൻകുട്ടിയും വിലയിരുത്തിയിട്ടുണ്ട്. വൻ ജനപങ്കാളിത്തം കണക്കിലെടുത്ത് കൃത്യമായ സുരക്ഷാക്രമീകരണങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 

വര്‍ണ ശബളമായ കലാസന്ധ്യയുടെ അകമ്പടിയില്‍ നടക്കുന്ന ചടങ്ങുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിനെ ആദരിക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിയ്‌ക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മന്ത്രിമാരായ സജി ചെറിയാന്‍, കെഎന്‍ ബാലഗോപാല്‍, ജി ആര്‍ അനില്‍ തുടങ്ങിയവരും ഇന്ത്യന്‍ ചലചിത്ര രംഗത്തെ പ്രമുഖരും പരിപാടിയുടെ ഭാഗമാകും.

സംവിധായകന്‍ ടികെ രാജീവ് കുമാര്‍ അണിയിച്ചൊരുക്കുന്ന രംഗാവിഷ്‌കാരം രാഗം മോഹനം എന്ന സ്‌റ്റേജ് ഷോ അരങ്ങേറും. മോഹന്‍ലാല്‍ സിനിമകളിലെ നായികമാരായ ശോഭന, മീന, അംബിക, രഞ്ജിനി, ഉര്‍വ്വശി, മാളവിക മോഹന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. സംവിധായകരായ അടൂര്‍ ഗോപാലകൃഷ്‌ണന്‍, ജോഷി എന്നിവരും പരിപാടിയുടെ ഭാഗമാകും. പരിപാടിക്ക് രാഷ്ട്രീയമില്ലെന്നും ലാല്‍സലാം എന്നു പേരിട്ടത് ലാലിനുള്ള സലാം എന്ന അര്‍ഥത്തിലാണെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു. കവി പ്രഭ വർമ്മ എഴുതിയ പ്രശസ്തിപത്രം മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിന് സമർപ്പിക്കും. ഗായിക ലക്ഷ്മി ദാസ് പ്രശസ്തിപത്രം കവിത ചൊല്ലും. തുടർന്ന് സംഗീതോത്സവം ഉൾപ്പെടെയുള്ള വിവിധ പരിപാടികളും അരങ്ങേറും. 

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പട്ടികവര്‍ഗ (എസ്ടി) വിദ്യാര്‍ഥികളുടെ സാന്നിധ്യം കൃത്യമായി ഉറപ്പുവരുത്താന്‍ നടപടികളുമായി സര്‍ക്കാര്‍

Next Story

ചേമഞ്ചേരി തുവ്വക്കോട് ഒഴുക്കുപാറയിന്മേൽ ചന്ദ്രൻ അന്തരിച്ചു

Latest from Main News

പൂരപ്പറമ്പിലെ തലയെടുപ്പുള്ള കൊമ്പൻ കൊണാർക്ക്‌ കണ്ണൻ ചരിഞ്ഞു

പൂരപ്പറമ്പിലെ തലയെടുപ്പുള്ള കൊമ്പൻ കൊണാർക്ക്‌ കണ്ണൻ ചരിഞ്ഞു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് തെക്കേപുറത്തുള്ള ആനയെ കെട്ടുന്ന തറയിൽ വെച്ച് ആന ചരിഞ്ഞത്. ഏറെനാളായി

വ്യത്യസ്തമായ കൈയക്ഷരം കൊണ്ട് മലയാളികളുടെ ഇടയിൽ ശ്രദ്ധേയനായി റഷീദ് മുതുകാട്

വ്യത്യസ്തമായ കൈയക്ഷരം കൊണ്ട് മലയാളികളുടെ ഇടയിൽ ശ്രദ്ധേയനായ കൈയ്യെഴുത്തു കലാകാരനാണ് റഷീദ് മുതുകാട്. ആഘോഷവേളകളിൽ കൈപ്പടയിലെഴുതുന്ന ആശംസാകാർഡുകൾ ഇതിനകം നിരവധി പ്രമുഖർ