പയ്യോളി : ഇസ്രായേൽ ഗാസ്സയിൽ നടത്തുന്ന മനുഷ്യ കുരുതി അവസാനിപ്പിച്ചു ലോകത്ത് സമാധാനം സ്ഥാപിക്കാൻ ലോക രാഷ്ട്ര നേതാക്കൾ ഒന്നിക്കണമെന്ന് ഗാന്ധി ദർശൻ സമിതി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ചു ഗാന്ധിദർശൻ സമിതി കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ ടി വിനോദൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്പി എം അഷ്റഫ് അദ്ധ്യക്ഷനായിരുന്നു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മുജേഷ് ശാസ്ത്രി, ഡിവിഷൻ കൗൺസിലർമാരായ അൻവർ കായിരിക്കേണ്ടി, ഗോപാലൻ കാര്യാട്ട്, കെ ടി സിന്ധു, ശശി കുമാർ കീഴങ്ങോട്ട്, ഇ കെ ബിജു എന്നിവർ സംസാരിച്ചു.
Latest from Local News
പൂനൂർ: കാന്തപുരം ആനപ്പാറ മുജീബിൻ്റെ മകൻ മുഹമ്മദ് ഷാദിൽ (17) അന്തരിച്ചു. എളേറ്റിൽ എം.ജെ.ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്തിയായിരുന്നു.
ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഉദ്യോഗസ്ഥ തലത്തിൽ അതിവേഗ ഇടപെടൽ ഉണ്ടാവണമെന്ന് സ്പീക്കർ എ എൻ ഷംസീർ. എലത്തൂർ നിയോജക മണ്ഡലം
കാവുംവട്ടം പറേച്ചാല് ദേവി ക്ഷേത്രം കൃഷി കൂട്ടായ്മ കൃഷി ചെയ്ത കരനെല്കൃഷിയുടെ കൊയ്ത്തുത്സവം ആഘോഷമായി. കൊയിലാണ്ടി കൃഷിഭവന്റെ സഹകരണത്തോടെയാണ് കൃഷി നടത്തിയത്.
ചേമഞ്ചേരി തുവ്വക്കോട് ഒഴുക്കുപാറയിന്മേൽ ചന്ദ്രൻ (68) അന്തരിച്ചു. പിതാവ്: പരേതനായ ഒഴുക്കു പാറയിന്മേൽ അറുമുഖൻ. മാതാവ്: പരേതയായ ഒഴുക്കുപാറയിന്മേൽ മാധവി. സഹോദരങ്ങൾ :
കോഴിക്കോട് ബീച്ച് ആശുപത്രിയിലെ അമ്മത്തൊട്ടിലില് വെള്ളിയാഴ്ച രണ്ടാമത്തെ കുഞ്ഞെത്തി. ഇന്നലെ വൈകീട്ടാണ് 20 ദിവസത്തോളം പ്രായമുള്ള ആണ്കുഞ്ഞിനെ ലഭിച്ചത്. കുഞ്ഞിന് ഹോര്ത്തൂസ്