ഓൾ ടുഗതർ ടു ഗസ്സ എന്ന പേരിൽ കൊയിലാണ്ടി ഏരിയ ജി ഐ ഒയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ ഫലസ്തീൻ ഐക്യദാർഢ്യറാലിയും പൊതുയോഗവും നടത്തി. ജമാഅത്തെ ഇസ്‌ലാമി പയ്യോളി ഏരിയ പ്രസിഡൻ്റ് അൽത്താഫ് മാസ്റ്റർ കൊയിലാണ്ടി ഏരിയ പ്രസിഡൻറ് വി കെ റഷീദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ജി ഐ ഓ മുൻ ഏരിയ പ്രസിഡൻ്റ് ഫിദ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ഫലസ്തീൻ സ്വതന്ത്രമാകുന്നത് വരെ ജി ഐ ഒ കേരളത്തിൻ്റെ തെരുവിൽ സജീവമായി തന്നെ ഉണ്ടായിരിക്കും എന്ന് അവർ സൂചിപ്പിച്ചു. ഈ പോരാട്ടം അതിൻ്റെ ലക്ഷ്യം കാണുന്നത് വരെ തുടരുക തന്നെ ചെയ്യും. ഗാസയിലെ കുഞ്ഞുങ്ങൾ പുഞ്ചിരിക്കുന്നത് വരെ ഞങ്ങൾ അടങ്ങിയിരിക്കുകയില്ല. ഏരിയാ സമിതി അംഗം നിഅമ
സുമുദ് ഫ്ലോട്ടിലയിലെ അറസ്റ്റ് ചെയ്യപ്പെട്ട പോരാളികൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ഫലസ്തീനിലെ ചോര വാർന്ന് പിടഞ്ഞുവീഴുന്ന കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും പോരാളികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജി ഐ ഒ പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. ജി ഐ ഒ ഏരിയ പ്രസിഡൻറ് ഫാദി, ഏരിയ സെക്രട്ടറി അസ് ലഹ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.








