ക്ഷേമനിധി ബോർഡിലൂടെ സർക്കാർ വിതരണം ചെയ്തത് 347 കോടി രൂപയുടെ ആനുകൂല്യങ്ങൾ: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മാത്രം 84,203 തൊഴിലാളികൾക്ക് 347 കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ ക്ഷേമനിധി ബോർഡിലൂടെ വിതരണം ചെയ്തതായി തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.മോട്ടോർ വാഹന ക്ഷേമനിധി ബോർഡിന്റെ കുടിശ്ശിക നിവാരണ ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം ശിക്ഷക് സദനിൽ നിർവഹിച്ചപ്പോൾ സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസങ്ങളിൽ മാത്രം 41,990 പേർ പുതുതായി അംഗത്വം നേടിയതും പദ്ധതിയുടെ കാര്യക്ഷമത തെളിയിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

           പെൻഷൻ, കുടുംബപെൻഷൻ, ചികിത്സാ സഹായം, മരണാനന്തര സ്കോളർഷിപ്പ്, വിവാഹസഹായം, ശവസംസ്കാര ധനസഹായം, പ്രവാസി സഹായം തുടങ്ങിയ പദ്ധതികളിലൂടെ തൊഴിലാളികളുടെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും സുരക്ഷിതത്വം ഉറപ്പാക്കുന്ന സംവിധാനം ക്ഷേമനിധി ബോർഡ് ഒരുക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

        ഒക്ടോബർ 3 മുതൽ 31 വരെ സംസ്ഥാനത്ത് 200 കുടിശ്ശിക നിവാരണ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനൊപ്പം പെൻഡിംഗ് ഫയലുകൾ തീർപ്പാക്കൽ, സ്കൂൾ കിറ്റുകൾ വിതരണം, ലാപ്‌ടോപ്പ് പദ്ധതിയുടെ തുടക്കം, ഫയലുകളുടെ ഡിജിറ്റൈസേഷൻ തുടങ്ങിയ നടപടികളും പുരോഗമിക്കുന്നതായി പറഞ്ഞു.ചടങ്ങിൽ മാതൃകാ പ്രവർത്തനം നടത്തിയ ഓട്ടോറിക്ഷ ഡ്രൈവർ ലാലു ടി, ക്ഷേമനിധി ബോർഡ് ജീവനക്കാരിയുടെ മകൾ സന്ധ്യ എന്നിവരെ ആദരിച്ചു. മോട്ടോർ തൊഴിലാളികളുടെ മക്കളിൽ കലാ-കായിക മത്സരങ്ങളിൽ വിജയിച്ചവർക്കും അവാർഡുകൾ നൽകി.

Leave a Reply

Your email address will not be published.

Previous Story

മേപ്പയൂര്‍ പാലിയേറ്റീവ് കെയർ സെന്റർ പ്രവർത്തകർ രോഗികൾക്കൊപ്പം ഉല്ലാസയാത്ര യാത്ര നടത്തി

Next Story

ചുരത്തിലെ പാറയിടിച്ചിലുണ്ടായ പ്രദേശത്ത് മോര്‍ത്ത് സംഘം പരിശോധന നടത്തി

Latest from Local News

പോസ്റ്റൽ ഹെൽത്ത് ഇൻഷുറൻസ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

പയ്യോളി: ഇരിങ്ങൽ കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പോസ്റ്റൽ ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു സബീഷ് കുന്നങ്ങോത്ത് ഉദ്ഘാടനം

മേപ്പയൂര്‍ പാലിയേറ്റീവ് കെയർ സെന്റർ പ്രവർത്തകർ രോഗികൾക്കൊപ്പം ഉല്ലാസയാത്ര യാത്ര നടത്തി

മേപ്പയൂര്‍ പാലിയേറ്റീവ് കെയർ സെന്റർ വളണ്ടിയർമാരും പ്രവർത്തകരും അവർ വീടുകളിൽ ചെന്ന് പരിചരണം കൊടുക്കുന്ന കിടപ്പ് രോഗികളുടെയും അവരുട കൂട്ടിരിപ്പുകാരുടേയും വിനോദ

നന്തി കിഴൂർ റോഡ് അടക്കരുത് – ജനകീയ സമിതി

ദേശിയ പാത നിർമാണത്തിൻ്റ ഭാഗമായി നന്തി -കീഴൂർ റോഡ് അടക്കാനുള്ള നീക്കത്തിൽ ജനകീയ കൺവെൻഷൻ പ്രതിഷേധിച്ചു.റോഡ് അടയ്ക്കാനുള്ള നീക്കം ജനങ്ങളെ അണിനിരത്തി

“പൈതൃകം 2025” തുടങ്ങി ; പുതിയ തലമുറയ്ക്ക് പഠിക്കാൻ അവസരമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ

കോഴിക്കോട്:ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പുരാതനവും പൈതൃക മൂല്യമുള്ള ചരിത്രവസ്തുക്കളുടെ പ്രദർശനം “പൈതൃകം മാനാഞ്ചിറയ്ക്ക് സമീപം സി.എസ്.ഐ കത്തീഡ്രൽ ഹാളിൽ