വയോജനങ്ങൾക്കായി വിനോദയാത്ര സംഘടിപ്പിച്ച് താമരശ്ശേരി ഗ്രാമപഞ്ചായത്തംഗം

കൂരാച്ചുണ്ട് : ഒന്നിച്ച് ഒരു പകൽ മുഴുവൻ ഒരേ പ്രായക്കാരോടൊപ്പം യാത്ര ചെയ്യാനായതിൻ്റെ സന്തോഷത്തിലാണ് താമരശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ വയോജനങ്ങൾ. പാട്ടുപാടിയും കഥ പറഞ്ഞു കുട്ടികളുടെ മനസ്സുമായാണ് അവർ ഇന്നലെ കെഎസ്ആർടിസി ബസിൽ മലബാറിന്റെ ഊട്ടിയായ കരിയാത്തുംപാറയിലെത്തിയത്. 85 വയസ്സു കഴിഞ്ഞ ജാനു അമ്മയും, 71ലെത്തിയ ദേവി ചേച്ചിയും തുടങ്ങി മനസ്സിൽ യുവത്വം വിടാത്ത 48 വയോജനങ്ങൾ. സൊറയും പാട്ടും പറച്ചിലുമായി വയോജനദിനം അവരൊന്നിച്ച് ആഘോഷമാക്കി.

താമരശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും, ഒന്നാം വാർഡ്‌ മെമ്പറുമായ സൗദ ബീവിയുടെ നേതൃത്വത്തിലാണ് വയോജനദിനത്തോടനബന്ധിച്ച് ഉല്ലാസയാത്ര ഒരുക്കിയത്. സുമനസ്സുകളുടെ സ്പോൺസർഷിപ്പിലാണ് യാത്രക്ക് ആവശ്യമായ സാമ്പത്തികം സമാഹരിച്ചത്.

Leave a Reply

Your email address will not be published.

Previous Story

റിസര്‍വ് ബാങ്ക് സ്വര്‍ണം, വെള്ളി പണയ വായ്പകളുടെ വ്യവസ്ഥകള്‍ പുതുക്കി

Latest from Local News

തിരുവങ്ങൂരിൽ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ജനവാസ മേഖലയിൽ പെട്രോൾ പമ്പ് സ്ഥാപിക്കാൻ നടത്തുന്ന നീക്കത്തിൽ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു

തിരുവങ്ങൂരിൽ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ജനവാസ മേഖലയിൽ പെട്രോൾ പമ്പ് സ്ഥാപിക്കാൻ നടത്തുന്ന നീക്കത്തിൽ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. തിരുവങ്ങൂർ അണ്ടി

മഹാത്മാഗാന്ധി സേവാഗ്രാം മഹാത്മാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

മഹാത്മാഗാന്ധി സേവാഗ്രാം മഹാത്മാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. പൊയിൽകാവ് കലൊപൊയിലിൽ രാഷ്ട്രപിതാവിന്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി. രാജീവ്

പയ്യോളി മുനിസിപ്പാലിറ്റിയിലെ വാർഡ് 34 ലെ ചെത്തിൽ താരയിൽ റോഡ് ഉദ്ഘാടനം ചെയ്തു

പയ്യോളി മുനിസിപ്പാലിറ്റിയിലെ വാർഡ് 34 ലെ ചെത്തിൽ താരയിൽ റോഡ് ഉദ്ഘാടനം നടന്നു. നഗരസഭാ ചെയർമാൻ വി.കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്ത

കൊയിലാണ്ടി മന്ദമംഗലം മർക്കിനകത്ത് വേലായുധൻ അന്തരിച്ചു

കൊയിലാണ്ടി മന്ദമംഗലം മർക്കിനകത്ത് വേലായുധൻ (77) അന്തരിച്ചു. ഭാര്യ രാധ. മക്കൾ രാജേഷ്, രഞ്ജിഷ്, രജീഷ്. സഹോദരങ്ങൾ പരേതനായ ദാമോദരൻ, ദേവകി,

കോഴിക്കോട് സിവിൽ സ്റ്റേഷനിൽ ഗാന്ധിജിയുടെ അർധകായ പ്രതിമഅനാച്ഛാദനം ചെയ്തു

കോഴിക്കോട് : കോഴിക്കോട് സിവിൽ സ്റ്റേഷൻ അങ്കണത്തിൽ മഹാത്മാ ഗാന്ധിയുടെ അർധകായ പ്രതിമ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് അനാച്ഛാദനം