കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനായി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ആരംഭിച്ച മൊബൈല്‍ ട്രീറ്റ്‌മെന്റ് യൂണിറ്റ് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്തു. 53 ലക്ഷം രൂപ ചെലവിട്ടാണ് നൂതന പദ്ധതി നടപ്പാക്കിയത്. ചെറിയ ട്രക്കില്‍ ക്രമീകരിച്ച സെപ്റ്റിക് ടാങ്ക് സംസ്‌കരണ യൂണിറ്റില്‍ 6,000 ലിറ്റര്‍ ശുചിമുറി മലിനജലം ഒരു മണിക്കൂര്‍ കൊണ്ട് സംസ്‌കരിച്ച് സുരക്ഷിതമായി ഒഴുക്കിക്കളയാനോ കൃഷി ആവശ്യത്തിന് ഉപയോഗിക്കാനോ കഴിയും. അപകടകാരികളായ അണുക്കളോ മറ്റ് മാലിന്യങ്ങളോ സംസ്‌കരിച്ച ജലത്തിലുണ്ടാവില്ല.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ് അധ്യക്ഷനായി. ശുചിത്വ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ ഇ ടി രാഗേഷ് മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം റീന, ബ്ലോക്ക് പഞ്ചായത്ത് അംഗം ശശികുമാര്‍ പേരാമ്പ്ര, സ്ഥിരം സമിതി അധ്യക്ഷരായ പ്രിയേഷ്, മിനി പൊന്‍പറ, ശ്രീലജ പുതിയെടുത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ലിസി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി കെ രാകേഷ്, വിനോദ് തിരുവോത്ത്, കെ കെ പ്രേമന്‍, സല്‍മ നന്മനക്കണ്ടി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ മനോജ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജിജി തുടങ്ങിയവര്‍ പങ്കെടുത്തു. ഹരിത കര്‍മസേനയെ ചടങ്ങില്‍ ആദരിച്ചു.