കോഴിക്കോട്:ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പുരാതനവും പൈതൃക മൂല്യമുള്ള ചരിത്രവസ്തുക്കളുടെ പ്രദർശനം “പൈതൃകം മാനാഞ്ചിറയ്ക്ക് സമീപം സി.എസ്.ഐ കത്തീഡ്രൽ ഹാളിൽ തുടങ്ങി. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുതിയ തലമുറയ്ക്ക് പഠിക്കാൻ അവസരമെന്ന് എം എൽ എ പറഞ്ഞു. ഇവിടെയുള്ള വസ്തുക്കൾ കാണുമ്പോൾ ഇങ്ങിനെ ഒരു കാലം ഉണ്ടായിരുന്നുവെന്ന് ഓർമ്മിപ്പിക്കാനും പ്രദർശനം ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അസോസിയേഷൻ പ്രസിഡന്റ് ലത്തീഫ് നടക്കാവ് അധ്യക്ഷത വഹിച്ചു. സാമൂതിരി രാജ പി കെ കേരളവർമ്മ രാജ സുവനീർ പ്രകാശനം ചെയ്തു.
അസോസിയേഷൻ അംഗവും മലബാർ ടൂറിസം കൗൺസിൽ അഡ്വൈസറുമായ ടി പി എം ഹാഷിർ അലി സുവനീർ ഏറ്റുവാങ്ങി. അനീസ് ബഷീർ,
മുൻ ക്രിസ്ത്യൻ കോളേജ് ഹിസ്റ്ററി വിഭാഗം മേധാവി എം സി വസിഷ്ട്, സാമൂഹിക പ്രവർത്തകൻ ആർ ജയന്ത് കുമാർ, ഗുദാം മ്യൂസിയം ഡയറക്ടർ വടയങ്കണ്ടി ബഷീർ, സെക്രട്ടറി മുജീബ് റഹ്മാൻ, കെ സൂരജ് എം ഡി വില്യംസ് , മുഹമ്മദ് റിയാസ്, പ്രേമൻ പുതിയാപ്പിൽ, റഷീദ് മക്കട,
പി കെ വികാസ് , എം എം അജാസ് എന്നിവർ പ്രസംഗിച്ചു. ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 7 വരെ പൊതുജനങ്ങൾക്ക് സൗജന്യമായാണ് പ്രവേശനം . ഒക്ടോബർ 5 ന് വൈകീട്ട് 5 ന് സമാപിക്കും. മലബാറിന്റെ ചരിത്രത്തിൽ രണ്ടാമത്തെ വലിയ പ്രദർശനമാണിത്. 2023-ലെ ആദ്യ പ്രദർശനത്തിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ താളിയോല ഗ്രന്ഥങ്ങൾ, നാരായം, പുരാതന ചൈനീസ് അണികൾ, പിഞ്ഞാൻ പാത്രങ്ങൾ, പഴയ ക്യാമറകൾ, ഗ്രാമഫോണുകൾ, കാർഷിക ഉപകരണങ്ങൾ പുറമെ കേരള ഗവൺമെൻറ് ആർകൈവ്സ് ഡിപ്പാർട്ട്മെൻ്റ് ഒരുക്കുന്ന പുരാരേഖാ പ്രദർശവും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അസോസിയേഷൻ പ്രസിഡന്റ് ലത്തീഫ് നടക്കാവ് പറഞ്ഞു. ആദ്യ ദിവസം വൈകീട്ട് മേയർ ബീന ഫിലിപ്പ് പ്രദർശനം കാണാൻ എത്തി.
Latest from Local News
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര്‍ ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്
ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന 11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.
മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് ന്, നറുക്കെടുപ്പിൽ ഇസ്മായിൽ കുറുമ്പൊയിൽ പ്രസിഡൻ്റ്
കൊയിലാണ്ടി ബീച്ച് റോഡിൽ സദഫ് വീട്ടിൽ മുഹമ്മദ് ത്വാഹ. പി (63) അന്തരിച്ചു. ഭാര്യ: അസ്മ. മക്കൾ: അഹമ്മദ് റാഷിദ്, ഹനാന







