കീഴരിയൂർ : കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ വസ്‌തുനികുതി പരിഷ്ക്കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവരശേഖരണം നടത്തുന്നതിന് എ.ടി.എ,പോളിടെക്‌നിക്ക്,സിവിൽ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവരെ നിയമിക്കുന്നു. ഇവരുടെ അഭാവത്തിൽ ഡിഗ്രി, പ്ലസ്‌ടു യോഗ്യത ഉള്ളവരെ കൂടി പരിഗണിക്കും. താത്പര്യമുള്ളവർ ഒക്ടോബർ 9 ന് രാവിലെ 10.30 ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാകണം.