കോഴിക്കോട് സിവിൽ സ്റ്റേഷനിൽ ഗാന്ധിജിയുടെ അർധകായ പ്രതിമഅനാച്ഛാദനം ചെയ്തു

കോഴിക്കോട് : കോഴിക്കോട് സിവിൽ സ്റ്റേഷൻ അങ്കണത്തിൽ മഹാത്മാ ഗാന്ധിയുടെ അർധകായ പ്രതിമ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് അനാച്ഛാദനം ചെയ്തു.

ഗ്രാജ്വേറ്റ് അസോസിയേഷൻ ഓഫ് കൺസൾട്ടന്റ് എൻജിനീയേഴ്സാണ് പ്രതിമ നിർമിച്ച് നൽകിയത്. പ്രശസ്ത ശിൽപി ബിജു മുചുകുന്നാണ് കോൺക്രീറ്റിൽ ശിൽപം തീർത്തത്. ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചായിരുന്നു അനാച്ഛാദനവും പുഷ്പാർച്ചനയും.എഡിഎം പി. സുരേഷ്, കലക്ടറേറ്റ് ജീവനക്കാർ, അസോസിയേഷൻ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.