കോഴിക്കോട്: വിവർത്തന പഠന ഗ്രന്ഥം പ്രകാശനം ചെയ്തും സെമിനാർ സംഘടിപ്പിച്ചും ഭാഷാസമന്വയവേദി അന്താരാഷ്ട്ര വിവർത്തന ദിനം ആഘോഷിച്ചു. ഡോ.ഒ.വാസവൻ രചിച്ച വൈജ്ഞാനിക സാഹിത്യം – ഭാഷയും പരിഭാഷയും എന്ന പഠന ഗ്രന്ഥം ഡോ. ദീപേഷ് കരിമ്പുങ്കരയ്ക്ക് ആദ്യ പ്രതി നൽകി കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസലർ ഡോ.പി.രവീന്ദ്രൻ പ്രകാശനം ചെയ്തു. വിവർത്തനവും വിശ്വബോധവും എന്ന സെമിനാറും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
വൈജ്ഞാനിക സാഹിത്യത്തിൻ്റെ ഭാരതീയ ഭാഷകളിലേക്കുള്ള വിവർത്തനത്തിൻ്റെ പരിമിതികളും സാധ്യതകളും വിശകലനം ചെയ്യുന്നതാണ് ഈ കൃതി. ചടങ്ങിൽ ഭാഷാസമന്വയവേദി പ്രസിഡൻ്റ് ഡോ.ആർസു അധ്യക്ഷനായിരുന്നു. സെമിനാറിൽ ഡോ.ഇ കെ. സ്വർണ്ണകുമാരി, എസ്.എ.ഖുദ്സി എന്നിവർ പരിഭാഷയുടെ വിവിധ വശങ്ങളെ കുറിച്ച് സംസാരിച്ചു. ഡോ. പി.കെ.രാധാമണി, ഡോ. ദീപേഷ് കരിമ്പൂങ്കര, ഡോ.ഒ. വാസവൻ, വി.എസ്.രമണൻ, വി.ഹരിദാസൻ, ഡോ.അഞ്ജന ആശിഷ് എന്നിവർ പ്രസംഗിച്ചു. ബൈബിൾ വിവർത്തനം ചെയ്ത സെയിൻ്റ് ജറോമിൻ്റെ സ്മരണയിൽ എല്ലാ വർഷവും സപ്തംബർ 30 നാണ് ഐക്യ രാഷ്ട്രസഭയുടെ അംഗീകാരത്തോടെ അന്താരാഷ്ട്ര വിവർത്തനം ആഘോഷിക്കുന്നത്.