പാക്കനാർ പുരം ഗാന്ധി സദനത്തിലേക്ക് സ്കൗട്ട് & ഗൈഡ്സ് യാത്ര നടത്തി

മേപ്പയ്യൂർ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ജീ.വി.എച്ച്.എസ്.എസ് മേപ്പയ്യൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ പാക്കനാർ പുരം ഗാന്ധി സദനത്തിലേക്ക് പഠന യാത്ര നടത്തി. മേപ്പയൂർ ബസ്റ്റാന്റ് ഗ്രൗണ്ടിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

         1934 ൽ ഗാന്ധി ഉദ്ഘാടനം ചെയ്ത പാക്കനാർ പുരത്തെ ഈ വിദ്യാലയം സ്ഥാപിച്ചത് കേരള ഗാന്ധി കെ.കേളപ്പനാണ്. സ്കൂൾ പ്രിൻസിപ്പൽ എം.സക്കീർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് വി.പി. ബിജു അധ്യക്ഷത വഹിച്ചു. ഗാന്ധിയും സമകാലികതയും എന്ന വിഷയത്തിൽ പി.കെ. പ്രിയേഷ് കുമാർ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗം പി.പ്രശാന്ത്, സി.വി.സജിത്ത്, ടി.വി. ശാലിനി, ടി.എം.ഷീബ, എ.സുബാഷ്കുമാർ, യു.ബിജു, ഗാന്ധി സദനം ഭാരവാഹികളായ പി.പി.ഗോപാലൻ, വി.ചെക്കോട്ടി, ടി.എം.ഗോവിന്ദൻ, അൽക്ക ജിത്ത്, അദ്വൈത് എന്നിവർ സംസാരിച്ചു. ബി.എസ്. ജെൻസി കൃഷ്ണ, സുബിജ, പ്രബിത എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.