നവരാത്രി ആഘോഷങ്ങള്‍ക്ക് വിരാമമിട്ട് ഇന്ന് വിജയദശമി; ആയിരക്കണക്കിന് കുരുന്നുകള്‍ അക്ഷരലോകത്തേക്ക്

 നവരാത്രി ആഘോഷങ്ങൾക്ക് വിരാമമായി ഇന്ന് വിജയദശമി. സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ആയിരക്കണക്കിന് കുട്ടികൾക്ക് അക്ഷരലോകത്തിലേക്ക് പ്രവേശനം നൽകി വിദ്യാരമ്പം നടന്നു.

          കോട്ടയം പനച്ചിക്കാട് ക്ഷേത്രം, പറവൂർ ദക്ഷിണ മൂകാംബിക, മലപ്പുറം തുഞ്ചൻ സ്മാരകം, കൊല്ലൂർ മൂകാംബിക ക്ഷേത്രം എന്നിവിടങ്ങളിൽ പുലർച്ചെ മുതൽ മാതാപിതാക്കളോടൊപ്പം എത്തിയ കുട്ടികൾക്ക് എഴുത്തിനിരുത്തൽ ചടങ്ങുകൾ അരങ്ങേറി.

                   കർണാടകയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ മലയാളികളുടെ വലിയ തിരക്കായിരുന്നു. മുഖ്യതന്ത്രി നിത്യാനന്ദ അടികയുടെ നേതൃത്വത്തിൽ 20-ലധികം ഗുരുക്കന്മാർ കുട്ടികളെ എഴുത്തിനിരുത്തി.“ഹരി ശരണം” എന്ന ആദ്യാക്ഷരത്തോടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസജീവിതത്തിലേക്കുള്ള ആദ്യ ചുവട് ആഘോഷാന്തരീക്ഷത്തിൽ നടന്നു. ഭക്തിസാന്ദ്രമായ സാഹചര്യത്തിൽ കുഞ്ഞുങ്ങളുടെ അക്ഷരലോക പ്രവേശനം സംസ്ഥാനത്ത് ഉത്സവമുഹൂർത്തമായി.

Leave a Reply

Your email address will not be published.

Previous Story

കെഎസ്ആർടിസി ബസുകളവൃത്തിശുചിത്വ ഡ്രൈവ് ; മന്ത്രിയുടെ ഇടപെടലിന് പിന്നാലെ പരിശോധന കർശനം

Next Story

കായണ്ണബസാർ ഇ.സി. ജയരാജൻ അന്തരിച്ചു

Latest from Local News

നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവ.ഹയർസെക്കന്ററി സ്കൂളിന്റെ സപ്തദിന ക്യാമ്പ് കാവുംവട്ടം മുസ്ലിം യു.പി സ്കൂളിൽ ആരംഭിച്ചു

നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവ.ഹയർസെക്കന്ററി സ്കൂളിന്റെ സപ്തദിന ക്യാമ്പ് കാവുംവട്ടം മുസ്ലിം യു.പി സ്കൂളിൽ ആരംഭിച്ചു. ‘ഇനിയുമൊഴുകും മാനവസ്നേഹത്തിൻ ജീവഹാനിയായ്’ എന്ന്

ചെങ്ങോട്ടുകാവ് മേലൂർ പുത്തലം പുറത്ത് ജനാർദ്ദനൻ അന്തരിച്ചു

ചെങ്ങോട്ടുകാവ്:പൊയിൽക്കാവ് യു.പി സ്കൂൾ റിട്ട അധ്യാപകൻ മേലൂർ പുത്തലം പുറത്ത് ജനാർദ്ദനൻ (69) അന്തരിച്ചു.പരേതരായ കേശവൻകിടാവിൻ്റെയും ഗൗരി അമ്മയുടെയും മകനാണ്. ഭാര്യ:

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 27 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 27 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം

കലാസാഹിത്യ പ്രതിഭകളെ അനുമോദിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ കലാ-സാഹിത്യ പ്രതിഭകളെ അനുമോദിക്കുകയും സ്കോളർഷിപ്പ് പരീക്ഷകളിലെ ഉന്നത വിജയികൾക്ക്

ബേപ്പൂരിന് നിറപ്പകിട്ടേകി അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റ്

ബേപ്പൂര്‍ മറീന ബീച്ചിന് മുകളില്‍ വര്‍ണപ്പട്ടങ്ങള്‍ ഉയര്‍ന്നു പാറി. പല നിറങ്ങളിലും രൂപങ്ങളിലും വാനില്‍ പറന്ന പട്ടങ്ങള്‍ ബേപ്പൂര്‍ അന്താരാഷട്ര വാട്ടര്‍