പുതിയ വഖഫ് നിയമത്തിന്റെ ഭരണഘടനാ സാധുതയെ കുറിച്ച് സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് മുൻപായി സംസ്ഥാനത്ത് വഖഫ് ബോർഡ് പ്രഖ്യാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കൊയിലാണ്ടി മേഖല മഹല്ല്, വഖഫ് സ്ഥാപന നേതൃ സംഗമം

കൊയിലാണ്ടി: നിഗൂഢ ല ക്ഷ്യത്തോടെ ബിജെപി സർക്കാർ പാസാക്കിയെടുത്ത പുതിയ വഖഫ് നിയമപ്രകാരം സംസ്ഥാനത്ത് വഖഫ് ബോർഡ് പ്രഖ്യാപിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കൊയിലാണ്ടി ടൗൺ ഹാളിൽ നടന്ന കൊയിലാണ്ടി മേഖല മഹല്ല് , വഖഫ് സ്ഥാപന നേതൃ സംഗമം ആവശ്യപ്പെട്ടു. നിയമത്തിൻ്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികളിൽ സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് ശേഷമെ ഇക്കാര്യത്തിൽ തിരുമാനമെടുക്കാവൂ എന്ന് സംഗമം ആവശ്യപ്പെട്ടു. സുപ്രിം കോടതിയുടെ അന്തിമ വിധിക്ക് ശേഷമെ വഖഫ് ബോർഡ് പുനസംഘടിപ്പിക്കുകയുള്ളൂ എന്ന തമിഴ്നാട് സർക്കാരിൻ്റെ തീരുമാനം സ്വാഗതാർഹമാണെന്നും ഈ തീരുമാനം പിണറായി സർക്കാർ മാതൃകയാക്കണമെന്നും സംഗമം ആവശ്യപ്പെട്ടു കൊയിലാണ്ടി മണ്ഡലത്തിലെ നൂറ്റമ്പതോളം മഹല്ല് , വഖഫ് സ്ഥാപനഭാരവാഹികളും സമുദായത്തിലെ എല്ലാ മത സംഘടനാ പ്രതിധികളും പങ്കെടുത്ത സംഗമം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും കാപ്പാട് ഐനുൽ ഹുദ സ്ഥാപന സമുച്ഛയ മുഖ്യ കാര്യദർശി പി.കെ.കെ ബാവ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിം ലീഗ് സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡണ്ട് വി.പി ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു.

മുഖ്യാതിഥിയായി പങ്കെടുത്ത, സുപ്രിം കോടതി അഭിഭാഷകനും മുസ്ലിം ലീഗ് നാഷനൽ കമ്മിറ്റി സെക്രട്ടറിയുമായ അഡ്വ. ഹാരിസ് ബീരാൻ
എം.പി. പുതിയ വഖഫ് നിയമത്തിൻ്റെ കാണാചരടുകളും ദേശിയ രാഷ്ട്രീയ സംഭവവികാസങ്ങളും എന്ന വിഷയമവതിരിപ്പിച്ചു.
ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ, തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൻ്റെ രാഷ്ട്രിയം എ
ന്ന വിഷയമതരിപ്പിച്ചു സംസാരിച്ചു. സിജി ട്രൈനർ ശാഹിദ് എളേറ്റിൽ (സർക്കാർ സർവ്വീസിലെ സമുദായത്തിലെ പിന്നോക്കവസ്ഥ പരിഹരിക്കാൻ മഹല്ലുകൾക്ക് ചെയ്യാനുള്ളത്) ടി.വി. അബ്ദുൽ ഗഫൂർ (തലമുറയ എങ്ങിനെ ചേർത്ത് പിടിക്കാം ) എന്നിവരും വിഷയാവതരണം നടത്തി
സി.എച്ച് ഇബ്രാഹിം കുട്ടി കേരളപരിസ്ഥിതി ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ പി. അബ്ദുസമദ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി
കെ.കെ. നവാസ് എന്നിവർ ആശംസകൾ നേർന്നു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി. ഹനീഫ മാസ്റ്റർ സ്വാഗതവും ട്രഷറർ മഠത്തിൽ അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു. എൻ് പി. മുഹമ്മദ ഹാജി, അലി കൊയിലാണ്ടി ടി.അഷ്റഫ്, കല്ലിൽ ഇമ്പിച്ചി അഹമ്മദ് ഹാജി, പി.വി. അഹമ്മദ്, എ.പി. റസാഖ്, മുഹമ്മദലി മുതു കുനി . കെ. എം നജീബ്, എ അസീസ് മാസ്റ്റർ ഫാസിൽ നടേരി, കെ. എം ഷമീം, എന്നിവർ നേതൃത്വം നല്കി

Leave a Reply

Your email address will not be published.

Previous Story

മഹാത്മാ ഗ്രാമസേവാ സംഘം അത്തോളി ലഹരി വിരുദ്ധ പ്രതിഷേധ സംഗമം നടത്തി

Next Story

കെ. പി. മോഹനന് നേരെയുള്ള കയ്യേറ്റത്തിൽ പ്രതിഷേധിച്ച് ആർ. ജെ.ഡി. പ്രവർത്തകർ മേപ്പയൂർ ടൗണിൽ പ്രകടനം നടത്തി

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 27-10-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 27-10-25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം

ശുചിത്വ ഫെസ്റ്റ്: മെഗാ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ ഫെസ്റ്റിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ ഹരിത കര്‍മസേനാംഗങ്ങള്‍ക്കായി മെഗാ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ

കൊയിലാണ്ടി നഗര സഭ യു.ഡി.എഫ് ജനമുന്നേറ്റ യാത്രക്ക് തുടക്കമായി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ഇടത് ദുർഭരണത്തിനും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ UDF ജനമുന്നേറ്റ യാത്രക്ക് കൊയിലാണ്ടിയിൽ തുടക്കമായി. ഒക്ടോബർ 26, 27 തിയ്യതികളിൽ

പി.എം.ശ്രീ ധൃതി കാണിച്ചത് ആശങ്കാജനകം -എം.ജി.എം

കൊയിലാണ്ടി: “വികലമാക്കരുത് വിവാഹ വിശുദ്ധി” എന്ന പ്രമേയത്തിൽ എം.ജി.എം. നടത്തിയ കാമ്പയിൻ്റെ കോഴിക്കോട് നോർത്ത് ജില്ലാ സമാപന സമ്മേളനം കൊയിലാണ്ടി നഗരസഭാ

ബെവ്‌കോ ജീവനക്കാർ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പണിമുടക്കിലേക്ക്

കോഴിക്കോട് :ബെവ്‌കോ ചില്ലറ വില്പനശാലകളിൽ ജോലി ചെയ്തു വരുന്ന ജീവനക്കാർക്ക് മാനേജ്മെന്റ് ശുപാർശ പ്രകാരമുള്ള അഡീഷണൽ അലവൻസ് വർദ്ധിപ്പിച്ച് നൽകാത്തതിലും നിലവിൽ