സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. പവന് 400 രൂപയാണ് ഇന്ന് കുറ‍‍ഞ്ഞത്. ഇന്നലെ രാവിലെയും ഉച്ചയിക്കുമായി പവന് 1,320 വർദ്ധിച്ചിരുന്നു. ചെറിയൊരു ഇടിവുണ്ടെങ്കിലും പവന്റെ വില ഇപ്പോഴും 87000 ത്തിന് മുകളിലാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 87,040 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 94,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും.

കഴിഞ്ഞ രണ്ട് ദിവസമായി രണ്ട് തവണ സ്വർണവില പരിഷ്കരിച്ചിട്ടുണ്ട് ഒൾ കേരള ​ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ. അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. ദീപവലിയോടെ സ്വര്‍ണ്ണം പന്ത്രണ്ടായിരം രൂപയിലേക്ക് ഗ്രാമിന് എത്തുമെന്നാണ് നിലവിലുള്ള സൂചനകൾ. വിവാഹ വിപണിയെ സ്വർണവില ഉയരുന്നത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published.

Previous Story

തൃശൂരിൽ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാർക്ക് കുത്തേറ്റു

Next Story

കീഴരിയൂർ കുറുമയിൽത്താഴ മണപ്പാട്ടിൽ പൊയിൽ (അനാത്താരി) രാജു വൈദ്യർ അന്തരിച്ചു

Latest from Main News

തുഷാരഗിരി പാലത്തിൽ കയർ കെട്ടി പുഴയിലേക്കു ചാടിയയാൾ കഴുത്തറ്റ് മരിച്ചു

തുഷാരഗിരി ആർച്ച് മോഡൽ പാലത്തിൽ കയർ കെട്ടി പുഴയിലേക്കു ചാടി കഴുത്തറ്റ് ഒരാൾ മരിച്ചു.ഇന്നു രാവിലെ വിനോദ സഞ്ചാരികളാണ് കയറിന്റെ അറ്റത്ത്

കാന്തപുരത്തിന് ടോളറൻസ് അവാർഡ്

ദുബൈ ഗ്രാൻഡ് മീലാദ് സിൽവർ ജൂബിലിയുടെ ഭാഗമായി ഏർപ്പെടുത്തിയ ടോളറൻസ് അവാർഡിനാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാർ അർഹനായത്. ഒക്ടോബർ 4

തൃശൂരിൽ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാർക്ക് കുത്തേറ്റു

തൃശൂരിൽ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ രണ്ട് പൊലീസുകാർക്ക് കുത്തേറ്റു. ചാവക്കാട് എസ് ഐ ശരത്ത്, സിവിൽ പൊലീസ് ഓഫീസർ അരുൺ എന്നിവർക്കാണ് പരിക്കേറ്റത്.

കോഴിക്കോട്ഗവ*മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 01.10.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

കോഴിക്കോട്ഗവ*മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 01.10.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ   *.മെഡിസിൻ വിഭാഗം* *ഡോ.ജയചന്ദ്രൻ* *സർജറിവിഭാഗം* *ഡോ രാജൻ കുമാർ*