ന്യൂഡൽഹി : വയനാട്ടിലെ മുണ്ടക്കൈ–ചൂരൽമല പുനരധിവാസത്തിനായി 260.56 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ. ദുരന്താശ്വാസത്തിനായി ഒൻപത് സംസ്ഥാനങ്ങൾക്കായി മൊത്തം 4645.60 കോടി രൂപയാണ് ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നു അനുവദിച്ചത്.
വയനാട് പുനർനിർമ്മാണത്തിനായി കേരളം 2221 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യപ്പെട്ട തുക അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് കേന്ദ്രം മുൻഘട്ട ചർച്ചകളിൽ സൂചിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി 260.56 കോടി രൂപയാണ് ആദ്യഘട്ടത്തിൽ അനുവദിച്ചത്.