പൂക്കാട്: പൂക്കാട്ടിൽ മൂന്ന് വീടുകളിൽ മോഷണം. പൂക്കാട് ജി കെ ഭാസ്ക്കരൻ ,പൂക്കാട്ടിൽ ബഷീർ ,ശശി കുമാർ പാലക്കൽ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. ഒരു വിട്ടിൽ നിന്ന് ആറെകാൽ പവനും അമ്പതിനായിരം രൂപയും മോഷണം പോയി .മറ്റൊരു വീട്ടിൽ നിന്ന് ഒരു മോതിരം ആണ് മോഷ്ട്ടിച്ചത്.പാലക്കൽ ശശികുമാറിന്റെ വീട്ടിൽ നിന്ന് 1500 രൂപ മോഷണം പോയി. സി സി ടി വി നശിപ്പിക്കുകയും ചെയ്തു .
കൊയിലാണ്ടി പോലിസ് അന്വേഷണം നടത്തുന്നുണ്ട്. ഡോഗ് സ്ക്വാഡ് സ്ഥലത്ത് എത്തിയിരുന്നു. പ്രദേശ ത്തെ സി സി ടി വി യിൽ തെളിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലിസ് അന്വേഷണം നടത്തുന്നുണ്ട്.