‘ആകാശ എയർ’ കോഴിക്കോടിന്റെ റൺവേയിൽ മുത്തമിട്ടു

പരിശ്രമങ്ങൾക്കും കാത്തിരിപ്പിനും ശുഭ വിരാമം. ‘ആകാശ എയർ’ കോഴിക്കോടിന്റെ റൺവേയിൽ മുത്തമിട്ടു. ആദ്യ ഫ്ലൈറ്റിന് കോഴിക്കോട് വിമാനത്താവളത്തിൽ പ്രൗഢോജ്വല സ്വീകരണമൊരുക്കി.  ക്യൂ.പി. 1701 നമ്പറിലുള്ള വിമാനം മുംബൈയിൽനിന്നു വൈകീട്ട് 5.35-ന് പുറപ്പെടും. 7.20-ന് കോഴിക്കോട്ടെത്തും. 7.55-ന് കോഴിക്കോട്ടുനിന്ന് തിരിച്ചുപറക്കുന്ന വിമാനം 9.40-ന് മുംബൈയിൽ എത്തും.

ബോയിങ്‌ 737 മാക്സ് വിമാനമാണ് ‘ആകാശ’ എയർ സർവീസിന് ഉപയോഗിക്കുക. 180 പേർക്ക് യാത്രചെയ്യാവുന്ന വിമാനത്തിൽ മുഴുവൻ സീറ്റുകളും ഇക്കോണമി ക്ലാസ്സിൽ ആയിരിക്കും. 3,000 രൂപ മുതൽ 4,000 രൂപവരെയാണ് ഇവർ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ബെംഗളൂരു, ഹൈദരാബാദ്, പുണെ എന്നിവിടങ്ങളിലേക്ക് കണക്‌ഷൻ വിമാനങ്ങളും കമ്പനി വാഗ്ദാനംചെയ്യുന്നു.ഇതിനുപുറമേ കോഴിക്കോട്ടുനിന്ന് അന്താരാഷ്ട്ര സർവീസുകളും കമ്പനി പരിഗണിക്കുന്നുണ്ട്. ഇതിന്റെ മുന്നോടിയായാണ് കോഴിക്കോട്ടുനിന്നുള്ള ഹജ്ജ് സർവീസുകൾ കമ്പനി ഏറ്റെടുത്തിരിക്കുന്നത്.

 

Leave a Reply

Your email address will not be published.

Previous Story

സത്യസായി ബാബ ജന്മശതാബ്ദിയുടെ ഭാഗമായി പുട്ടപർത്തിയിൽ നിന്ന് പുറപ്പെട്ട പ്രേമ പ്രവാഹിനി രഥയാത്രക്ക് കൊയിലാണ്ടി സത്യസായി സമിതിയിൽ സ്വീകരണം നൽകി

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 03 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  

Latest from Main News

പി.എസ്.സി പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

പി.എസ്.സി കോഴിക്കോട് ഡിസംബര്‍ ആറിന് നടത്താന്‍ നിശ്ചയിച്ച വുമണ്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ ട്രെയിനി (കാറ്റഗറി നമ്പര്‍: 215/2025) തസ്തികയിലേക്കുള്ള

ഭിന്നശേഷി അവകാശ നിഷേധത്തിനെതിരെ സിഡിഎഇയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ധർണ്ണ നടത്തി

ഭിന്നശേഷി അവകാശ നിഷേധത്തിനെതിരെ സിഡിഎഇ (CDAE – Confederacy Of Differently Abled Employees) ഭിന്നശേഷി ദിനത്തിൽ, തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ

ശബരിമലയിലെത്തുന്ന ഭക്തർക്ക് ഇനിമുതൽ അന്നദാന പദ്ധതിയിൽ നേരിട്ട് പങ്കുചേരാം

ശബരിമലയിലെത്തുന്ന ഭക്തർക്ക് ഇനിമുതൽ അന്നദാന പദ്ധതിയിൽ നേരിട്ട് പങ്കുചേരാം. ദേവസ്വം ബോർഡ് രൂപവത്കരിച്ച ശ്രീധർമ്മശാസ്താ അന്നദാന ട്രസ്റ്റിനെയാണ് ഇതിന്റെ ചുമതലകൾ ഏൽപ്പിച്ചിട്ടുള്ളത്.

ബലാത്സം​ഗക്കേസുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ബലാത്സം​ഗക്കേസുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും. നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷം തുടർവാദത്തിനായി നാളേക്ക്