തിരുവനന്തപുരം : ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നടത്തിയ ഇടപെടലിനെ തുടർന്ന് കെഎസ്ആർടിസി ബസുകളിൽ വൃത്തിശുചിത്വ പരിശോധന ശക്തമാക്കുന്നു. സിഎംഡിയുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നാളെ മുതൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്‌പെഷ്യൽ ഡ്രൈവ് നടത്തും.
കൊല്ലത്ത് മന്ത്രി ഗണേഷ് കുമാർ നേരിട്ട് ബസ് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് മുന്നിൽ കുപ്പി കൂട്ടിയിട്ടത് ഉൾപ്പെടെ വൃത്തിശുചിത്വക്കുറവ് ചൂണ്ടിക്കാട്ടിയത്. ഇതിന്റെ തുടർച്ചയായാണ് നടപടിയിലേക്ക് കെഎസ്ആർടിസി നീങ്ങുന്നത്.
പരിശോധനയിൽ ബസിന്റെ ഉൾവശം വൃത്തിയായി സൂക്ഷിച്ചിട്ടുണ്ടോ, സ്ഥിരമായി കഴുകുന്നുണ്ടോ, മുൻവശത്ത് സാമഗ്രികൾ കൂട്ടിയിട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പ്രധാനമായി പരിശോധിക്കും