സൃഷ്ടാവിന്റെ മാർഗ്ഗത്തിൽ ജീവിതം ചിട്ടപ്പെടുത്തുകയും, തദനുസൃതമായി പ്രബോധന വീഥികളിൽ ഇടപെടലുകൾ നടത്തുകയും ചെയ്ത മഹാജ്ഞാനികളുടെ അതിസൂക്ഷ്മ ജീവിതങ്ങളും സന്ദേശങ്ങളുമാണ് ദീനിൻ്റെ അടിത്തറയായി വർത്തിക്കുന്നതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാദ്ധ്യക്ഷൻ സയ്യിദ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തളി ഉത്ബോധിപ്പിച്ചു. പൂർവ്വസൂരികളുടെ ഈ വിശുദ്ധ ജീവിതത്തെ അനുധാവനം ചെയ്ത് മുന്നേറാൻ നാം തയ്യാറാവണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കൊടുവള്ളി മണ്ഡലം സമസ്ത ശതാബ്ദി സമ്മേളന സ്വാഗത സംഘത്തിന് കീഴിൽ എളേറ്റിൽ ദാറുൽ ഹുദാ ഇസ്‌ലാമിക് സെൻ്ററിൽ നടന്ന ‘സ്മൃതി പഥം’ അനുസ്മരണ-ദുആ മജ്ലിസ് ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു തങ്ങൾ.
ചെയർമാൻ ഇ. അഹമ്മദ് കുട്ടി ഫൈസി എളേറ്റിൽ ആധ്യക്ഷനായി. ചെറിയ മുഹമ്മദ് ഫൈസി ആമുഖ ഭാഷണം നടത്തി. അബ്ദുൽ മജീദ് ദാരിമി ചളിക്കോട്, കെ. മൊയ്തീൻ കുട്ടി ബാഖവി, പി. കെ. മുഹമ്മദ് ഹസൻ ദാരിമി, എൻ. മുഹമ്മദ് ഫൈസി നടമ്മൽപോയിൽ, കെ. അബ്ദുറഹിമാൻ, എ. ടി. മുഹമ്മദ് സംസാരിച്ചു. കെ. അബ്ദുല്ല ബാഖവി, അബ്ദുൽ റസാഖ് മുസ്ലിയാർ പന്നൂർ, മുഹമ്മദ് അശ്റഫ് ബാഖവി കരീറ്റിപ്പറമ്പ്, പി. പി. മുഹമ്മദലി ഫൈസി, ഇബ്രാഹിം ഫൈസി കെ. പി. എന്നിവർ മൗലിദ് സദസ്സിന്ന് നേതൃത്യം നൽകി.
സയ്യിദ് മിർബാത്ത് ജമലുല്ലൈലി തങ്ങൾ, കെ. ഇബ്റാഹീം മുസ്‌ലിയാർ കരീറ്റിപറമ്പ്, ഇബ്രാഹിം ബാഖവി കത്തറമ്മൽ, സി. പി. അബൂബക്കർ ബാഖവി പാറന്നൂർ, അബ്ദുൽ ഖാദിർ ബാഖവി ആരാമ്പ്രം, അബ്ദുൽ ജലീൽ ബാഖവി പാറന്നൂർ, പി. സി. മുഹമ്മദ് ഇബ്രാഹിം, ബശീർ ഹാജി കരീറ്റിപറമ്പ്, മുഹമ്മദ് ശാഫി ഫൈസി, ഖമറുദ്ദീൻ ദാരിമി, അബ്ദുൽ ജലീൽ അശ്അരി, എം. മുഹമ്മദ് ഹാജി, എൻ. കെ. മുഹമ്മദ് മുസ് ലിയാർ, പി. പി. മജീദ്, തേനങ്ങൽ സിദ്ദീഖ്, അബ്ബാസ് വട്ടോളി, കെ. പി. മുഹമ്മദ്, ജിംഷാദ് അഹമ്മദ്, മുജീബ് ചളിക്കോട്, അബ്ദുൽ ഫത്താഹ്, സാബിത് കിഴക്കോത്ത്, സൈനുദ്ദീൻ കെ. പി. എന്നിവർ സംബന്ധിച്ചു.