പേരാമ്പ്ര ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനംചെയ്തു

 

നടുവണ്ണൂർ :നവംബർ 4 ,5 ,6, 7 തീയതികളിലായി നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന പേരാമ്പ്ര ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനംചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി ദാമോദരൻ മാസ്റ്റർ പ്രകാശന കർമ്മം നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം സജീവൻ മക്കാട് ലോഗോ ഏറ്റുവാങ്ങി. പേരാമ്പ്ര എൻ.ഐ. എം.എൽ.പി.സ്കൂൾ അധ്യാപകനായ മുഹമ്മദ് ഷാഫി ചേനോളിയാണ് ലോഗോ ഡിസൈൻ ചെയ്തത്.

പബ്ലിസിറ്റി കമ്മിറ്റി വൈസ് ചെയർമാൻ നിസാർ ചേലേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം. കെ. ജലീൽ പ്രിൻസിപ്പാൾ ശ്യാമിലി ഇ .കെ, പിടിഎ പ്രസിഡണ്ട് സത്യൻ കെ.പി, വൈ. പ്രസി കെ.ടി.കെ റഷീദ്, എസ് എം സി ചെയർമാൻ വിനോദ് കുമാർ, സിറാജ് പി.സി, ഷീന പി. പി , ഇല്ലത്ത് പ്രകാശൻ, എൻ.കെ. സാലിം, സജീഷ് , സുരേഷ് വാഴോത്ത്, അനിത, പി , മുസ്തഫ പാലോളി , ശരത്ത് കിഴക്കേടത്ത് രാമചന്ദ്രൻ മാസ്റ്റർ , സദാനന്ദൻ ഗോർണിക്ക സംസാരിച്ചു. റഹ്മത്ത് ടീച്ചർ സ്വാഗതവും ഷാമിൽ കെ.എം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.