കാപ്പാട് പനായി ഭാഗം താമസിക്കുന്ന കെട്ടേടത്ത് കോയാമു (80) അൽ മൻസൂർ അന്തരിച്ചു. ഖബറടക്കം ഇന്ന് മഗ്‌രിബ് നമസ്കാരത്തിന് ശേഷം കാപ്പാട് മാക്കാം പള്ളി ഖബർസ്ഥാനിൽ. ദുബായിലെ പൊതുപ്രവർത്തകനും യുണൈറ്റഡ് പി. ആർ. ഒ. അസോസിയേഷൻ വൈസ് പ്രസിഡന്റ് കൂടിയായ അബ്ദുൽ ഗഫൂർ പൂക്കാടിന്റെ പിതാവാണ്. കൂടാതെ ജമീല, അബ്ദുൽ സലീം എന്നിവർ മക്കളും രഹന അബ്ദുൽ ഗഫൂർ, സമീറ അബ്ദുൽ സലീം, മർഹൂം ആലിക്കോയ എന്നിവർ മരുമക്കളും ആണ്.
