2025 ഒക്ടോബർ മാസത്തിൽ നിങ്ങൾക്ക് അനുഭവപ്പെടാൻ സാധ്യതയുള്ള സാമാന്യ ജ്യോതിഷ ഫലം

2025 ഒക്ടോബര്‍ മാസം ജന്മാദി ദ്വാദശ ഭാവങ്ങളില്‍ സൂര്യാദികളായ നവഗ്രഹങ്ങള്‍ സഞ്ചരിക്കുമ്പോള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടാന്‍ സാധ്യതയുളള സാമാന്യ ഫലങ്ങള്‍. 2026 ഒക്ടോബര്‍ 18 മുതല്‍ വരുന്ന ഡിസംബര്‍ അഞ്ചു വരെ (തുലാം ഒന്നു മുതല്‍ വൃശ്ചികം 18 വരെ) 49 ദിവസം നവഗ്രഹങ്ങളില്‍ പ്രധാനിയായ വ്യാഴം ഇപ്പോഴുളള മിഥുനരാശിയില്‍ നിന്നും (ബുധക്ഷേത്രത്തില്‍ നിന്നും) തന്റെ ഉച്ച ക്ഷേത്രമായ കര്‍ക്കിടകത്തിലേക്കും മാറുന്നുണ്ട്. അതിന്റെ ഫലം ഏഴര ശനിയും കണ്ടക ശനിയും അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമരുളുന്നതാണ്.

അശ്വതി ജോലിയില്‍ സമാധാനം കുറയും. വീട്ടില്‍ ശത്രു ശല്യം കൂടും. ചെറിയ യാത്രകള്‍ നടത്തിയേക്കും. അപ്രതീക്ഷിതമായി ലാഭം ഉണ്ടാകും. ചില സുഹൃത്തുക്കളെ കൊണ്ട് പ്രയാസങ്ങള്‍ നേരിടും. ദൂരയാത്രകള്‍ മാറ്റി വെക്കേണ്ടി വന്നേക്കും. രാഷ്ട്രീയക്കാര്‍ക്ക് ഗുണമാണ്. ജോലിയില്‍ നിന്ന് തല്‍ക്കാലം ലീവ് എടുക്കും. സഹോദരന്റെ കടബാധ്യതകള്‍ക്ക് പരിഹാരമാകും. ആരോഗ്യപരമായി ഗുണം കുറയുന്ന സമയമാണ്. മുരുക ക്ഷേത്ര ദര്‍ശനം നടത്തുക. ഷഷ്ടി വ്രതമെടുക്കുക.

ഭരണി  കൂട്ടു ബിസിനസ്സില്‍ നിന്ന് ഒഴിവാക്കി സ്വന്തം ബിസിനസ് ചെയ്താല്‍ ഗുണമാണ്. സാമ്പത്തികമായി ഗുണം കുറയും. ശാരീരികമായി അസ്വസ്ഥതകള്‍ വന്നേക്കും. കൊടുത്ത ധനം തിരിച്ചു കിട്ടാന്‍ കാലതാമസം നേരിടും. എല്ലാകാര്യങ്ങള്‍ക്കും കാലതാമസം വന്നേക്കും. ഗണപതിയെ പ്രാര്‍ത്ഥിക്കുക. അന്യദേശത്ത് ജോലി ചെയ്യുന്നവര്‍ നാട്ടിലേക്ക് വരാന്‍ ഇടയുണ്ട്. സ്വന്തം ഭൂമിയോ വീട് വാങ്ങാന്‍ സാധിക്കും. ദൂരെ യാത്രകള്‍ നടത്തിയേക്കും. സ്വന്തം ചെയ്യുന്ന ജോലിയില്‍ നിന്ന് വരുമാനം കുറയും. വിറ്റ വസ്തുക്കള്‍ തിരികെ എടുക്കാന്‍ സാധിക്കും. മാനസികമായി സ്വസ്ഥത കുറയും. ഊഹ കച്ചവടത്തില്‍ ധനനഷ്ടം വന്നേക്കാം. വരവിനെക്കാള്‍ ചെലവ് വര്‍ദ്ധിക്കും .ഭാര്യയുടെ സ്വത്ത് കിട്ടാന്‍ യോഗമുണ്ട് .ശാരീരികമായി അസ്വസ്ഥകള്‍ അനുഭവപ്പെടും. എല്ലാ ചൊവ്വാഴ്ചയും മുരുക ക്ഷേത്ര ദര്‍ശനം നടത്തുക.

കാര്‍ത്തിക  കടംകൊടുത്ത പണം തിരികെ കിട്ടും. കര്‍മ്മരംഗം പുഷ്ടിപ്പെടും .ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൈവറ്റ് സ്ഥാപനത്തില്‍ ജോലി ലഭിക്കും. സ്ത്രീകള്‍ക്ക് വിശേഷപ്പെട്ട ആഭരണം, വസ്ത്രങ്ങള്‍ എന്നിവ ലഭിക്കും. ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉത്സവാദികളില്‍ പങ്കുകൊള്ളും. മംഗള കാര്യങ്ങള്‍ക്ക് നേതൃത്വം വഹിക്കേണ്ടി വരും. ദേവി ക്ഷേത്ര ദര്‍ശനം, ഇഷ്ട വഴിപാടുകള്‍ നടത്തുക.

രോഹിണി  ഔഷധ നിര്‍മാണവുമായി ബന്ധപ്പെട്ട ജോലിയില്‍ പുരോഗതി ഉണ്ടാകും. ദാമ്പത്യ സൗഖ്യം  സഹോദരന്മാരെ കൊണ്ട് സഹായസഹകരണങ്ങള്‍. ജനിച്ച നാട് വിട്ടു അന്യദേശത്ത് താമസിക്കേണ്ടി വരും. സ്വന്തം ബിസിനസ് ചെയ്യുന്നവര്‍ക്ക് അധിക ജോലിയും വരുമാനവും. ദൂരദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ നാട്ടിലേക്ക് വന്നിരിക്കും. കുട്ടികള്‍ പഠിപ്പില്‍ അശ്രദ്ധ കാണിച്ചേക്കും. ഗുരുവായൂരപ്പനെ നന്നായി പ്രാര്‍ത്ഥിക്കുക.

മകീര്യം ഭാര്യയുടെ സ്വത്ത് വീതം വെച്ച് കിട്ടുന്നതാണ്. പുതിയ സ്ഥലം വാങ്ങാന്‍ ആലോചിക്കും. സഹോദരങ്ങള്‍ എതിരാവും. ജോലിസ്ഥലത്ത് സ്വസ്ഥത കുറയുന്നതാണ് .ചെറിയ ചില ബിസിനസ്സുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കും. മക്കളുടെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധ ആവശ്യമാണ്. മേലധികാരികളുടെ ആനുകൂല്യം കുറയുന്ന സമയമാണ്. ഓഫീസില്‍ സ്വസ്ഥത കുറയും. വീട്ടില്‍ സമാധാനം ഉണ്ടാവുന്നതാണ്. കടം കൊടുത്ത പണം തിരിച്ചു കിട്ടും. വിശേഷ വസ്ത്രങ്ങള്‍ സമ്മാനമായി ലഭിച്ചേക്കും .പൊതുവേ ഗുണദോഷ മിശ്രമായ മാസം.മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുക.

തിരുവാതിര സ്വയം ചെയ്യുന്ന ജോലിയില്‍ നഷ്ടം സംഭവിച്ചേക്കും. നാല്‍ക്കാലികളെ വളര്‍ത്തി വില്‍പ്പന ചെയ്യുന്നവര്‍ക്ക് ഗുണമാണ്. ശാരീരികമായി സുഖം കുറയാം. കടക്കാരെ കൊണ്ടുള്ള ശല്യങ്ങള്‍ വര്‍ദ്ധിച്ചേക്കും. ഇലക്ട്രിക് ജോലിക്കാര്‍ക്ക് ഗുണമാണ്. കൂട്ടുകച്ചവടത്തില്‍ ഗുണം കുറയും. കൃഷിയില്‍ ലാഭം ഉണ്ടാകും. മകന്റെ ബാധ്യതകള്‍ ഏറ്റെടുക്കേണ്ടി വരും. സാമ്പത്തിക നിലയില്‍ ഗുണമാണ്. ജോലി സ്വസ്ഥത സ്ഥലത്ത് സഹകരണം കുറയും. സഹകരണ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ജോലിഭാരം കൂടും. മഹാവിഷ്ണുവിനെ നന്നായി പ്രാര്‍ത്ഥിക്കുക.

പുണര്‍തം സിനിമ സീരിയല്‍ നിര്‍മാണം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അത്ര ഗുണമുള്ള സമയമല്ല .സാമ്പത്തിക നഷ്ടം സംഭവിക്കും. മേലധികാരികളുടെ അനുകൂലം ഉണ്ടാവുന്നതാണ്. ദേവാലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് ജോലിഭാരം വര്‍ദ്ധിക്കും. സാമ്പത്തിക വരുമാനം കൂടും. ഗൃഹത്തില്‍ സുഖം കുറയുന്നതാണ്. സന്താനങ്ങളുടെ പുരോഗതിക്കായി പ്രയത്‌നിക്കും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും .പൊതുവേ ഗുണദോഷ സമ്മിശ്രമായ മാസം.ദേവി ക്ഷേത്രങ്ങലില്‍ ദര്‍ശനം.

പൂയം  ഭൂമി വില്‍പ്പനയില്‍ ലാഭമുണ്ടാകും .അയല്‍ക്കാരുമായി അതിര്‍ത്തി തര്‍ക്ക വന്നേക്കാം .കലാപരമായ ഗുണമുണ്ടാകും. ക്ഷേത്രസംബന്ധമായ ഉത്തരവാദിത്വങ്ങള്‍ ഏര്‌റെടുക്കും. ചെറിയ യാത്രകള്‍ നടത്തേണ്ടി വരും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ജോലിയില്‍ മാറ്റവും ഗുണവും ഉണ്ടാവും. കര്‍മ്മ രംഗത്ത് ശത്രുക്കളുടെ ഉപഗ്രഹം വന്നേക്കാം. വാഹനാപകടത്തില്‍ നിന്ന് രക്ഷപ്പെടും. കൂട്ടു കച്ചവടം ഒഴിവാക്കുക .അയ്യപ്പ ക്ഷേത്രം ദര്‍ശനം. ഗണപതി ഹോമം നടത്തുക.

ആയില്യം  നഷ്ടത്തിലോടുന്ന കമ്പനികളുടെ ചുമതല എടുത്താല്‍ വിജയിക്കും. കടംവാങ്ങിയ ധനം തിരിച്ചു കൊടുക്കാന്‍ സാധിക്കുന്നതാണ്. ദൂരത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ നിന്നും മാറി താമസിച്ചു പഠിക്കാന്‍ സാധിക്കും. സര്‍ക്കാര്‍ ഓഫീസുമായി ബന്ധപ്പെട്ട കാര്യം ജയിക്കും. പുതിയ ബിസിനസ് തുടങ്ങിയാല്‍ വിജയിക്കുന്ന സമയമാണ്. ദൂരയാത്ര ഗുണമാണ്. കുടുംബസുഖം ഉണ്ടാവുന്നതാണ്. വരുമാനം വര്‍ദ്ധിക്കുന്നതാണ്. ഹോട്ടല്‍ കാറ്ററിംഗ് ബിസിനസ്സുകളില്‍ വളരെ പുരോഗതി ഉണ്ടാവുന്നതാണ്. മക്കളുടെ വിദ്യാഭ്യാസത്തില്‍ പുരോഗതി കാണും. നാഗ ക്ഷേത്ര ദര്‍ശനം, ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം അഭികാമ്യം.

മകം ബന്ധുക്കളുമായി അകല്‍ച്ച അനുഭവപ്പെടും. ഉദ്യോഗത്തില്‍ സ്ഥലം മാറ്റം ഉണ്ടാവുന്നതാണ്. അപ്രതീക്ഷിത ചെലവുകള്‍ വര്‍ദ്ധിക്കും. ലോണുകളും മറ്റും പെട്ടെന്ന് ശരിപ്പെടുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് ഗുണമാണ്. രോഗമുള്ളവര്‍ക്ക് ശമനം. നല്ല അവസരങ്ങള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞെന്ന് വരുന്നതല്ല. പൂര്‍വിക സ്വത്ത് കിട്ടാന്‍ യോഗമുണ്ട്. ജോലിയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിക്കും. സ്വയം തൊഴിലില്‍ ഗുണമുണ്ടാകുന്നതാണ്. കലാകായിക രംഗങ്ങളില്‍ ഗുണം. വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തുക.

പൂരം ചില പ്രധാന രേഖകള്‍ കൈവശം വന്നുചേരും .മത്സര പരീക്ഷകളിലും മറ്റും വിജയമുണ്ടാകും .സന്താനങ്ങള്‍ക്ക് ശ്രേയസ് വര്‍ദ്ധിക്കും. വീട് മാറി താമസിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അവസരം ഉണ്ടാകും .വാക്ക തര്‍ക്കങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക .അഭിഭാഷകര്‍,പത്രപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് നല്ല സമയം .ചില പുതിയ കരാറുകള്‍ ഏറ്റെടുക്കും. വീട് വാങ്ങുകയോ പണിയുകയോ ചെയ്യും .ഉദ്യോഗസ്ഥര്‍ക്ക് ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് മാറ്റം ലഭിക്കും .സിനിമ സംഗീതം എന്നിവയുമായി ബന്ധപ്പെട്ടവര്‍ക്ക് അനുകൂല സമയം .പൊതുജനങ്ങള്‍ക്കിടയില്‍ അന്തസ്സും അംഗീകാരവും വര്‍ദ്ധിക്കും.മഹാദേവനെ പ്രാര്‍ത്ഥിക്കുക.

ഉത്രം  ജോലിയില്‍ സ്ഥിരീകരണം ലഭിക്കും .പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കാനുള്ള പ്രവണതകള്‍ ഉണ്ടാകും .ആഡംബര സുഗന്ധദ്രവ്യവസ്ഥകള്‍ക്കായി ധാരാളം പണം ചെലവിടും. നിശ്ചയിച്ച യാത്രകള്‍ മാറ്റിവയ്‌ക്കേണ്ടതായി വരും .വ്യാപാരത്തില്‍ വേണ്ടത്ര പുരോഗതി ഉണ്ടാവില്ല .പൂര്‍വിക സ്വത്ത് അധീനതയില്‍ വന്നുചേരും .സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എളുപ്പത്തില്‍ ലഭിക്കില്ല .ചില പ്രധാനപ്പെട്ട രേഖകള്‍ ഒപ്പിടേണ്ടതായി വരും .പദവിയും പ്രതാപവും നിലനിര്‍ത്തുന്നതാണ് .വിദേശത്തുള്ള അവര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യത. നാള്‍ പൂജ നടത്തുക. ഗുരുവായൂരപ്പന് ഇഷ്ട വഴിപാട് നടത്തുക. തറവാട് ക്ഷേത്ര ദര്‍ശനം.

അത്തം കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും. ജോലിയില്‍ സ്ഥിരത ലഭിക്കും. കൃഷിയില്‍നിന്നുള്ള ആദായത്തില്‍ കുറവ് വന്നേക്കും. ഗുരു ജനങ്ങളുടെ വിയോഗം മനസ്സിനെ അസ്വസ്ഥമാക്കും. വിദ്യാര്‍ഥികള്‍ പഠനകാര്യങ്ങളില്‍ അലസത പ്രകടിപ്പിക്കും. മേലുദ്യോഗസ്ഥന്മാരുടെ വിരോധം. പകര്‍ച്ചവ്യാധിയെ തുടര്‍ന്നു ആശുപത്രി വാസം. ഭാര്യാ കുടുംബവുമായി അകല്‍ച്ച കാണിക്കും. ഉദരസംബന്ധമായ അസുഖമുള്ളവര്‍ക്ക് അസുഖം വര്‍ദ്ധിക്കും. സദാസമയവും ബിസിനസ്സിലും ജോലിയിലും മുഴുകും. ഗുളികന് പന്തം കുത്തുക.

ചിത്ര ജീവിത രീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കാം .എഞ്ചിനീയറിങ്ങുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം .അധ്യാപക ജോലിയില്‍ പവേശിക്കാന്‍ അവസരം .മേലാധികാരികളില്‍ നിന്ന് അകല്‍ച്ചയ്ക്ക് കാരണമാകും .മാതാവിന് അസുഖം പിടിപെടും .തൊഴില്‍രഹിതര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ അവസരം .ഇലക്ട്രോണിക്‌സ് വിദ്യകളില്‍ നേടാന്‍ സാധിക്കും .കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും നല്ല സമയം ശത്രുക്കളെ രഹസ്യമായി നേരിടും .ചെലവ് വര്‍ദ്ധിക്കുന്നതാണ്.യുവജനങ്ങളുടെ വിവാഹ കാര്യത്തില്‍ തടസ്സം നേരിടും.ഉമാമഹേശ്വര പൂജ നടത്തുക.അന്നപൂര്‍ണ്ണേശ്വരി ക്ഷേത്ര ദര്‍ശനം.

ചോതി ആരോഗ്യം പൊതുവേ തൃപ്തികരമായിരിക്കും .ആഭരണങ്ങള്‍ വാങ്ങാനായി പണം ചെലവഴിക്കും .വാഹനങ്ങള്‍ യന്ത്രങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.മാസാവസാനത്തില്‍ നല്ല കാര്യങ്ങള്‍ നടക്കും. ഭാര്യയുമായി പിരിഞ്ഞു നില്‍ക്കേണ്ട സന്ദര്‍ഭം ഉണ്ടാവും .കര്‍മ്മരംഗം വളരെ പുരോഗമിക്കും .മനസ്സിന് ഇഷ്ടപ്പെടാത്ത വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടവരും .ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന് സഹകരണം ലഭിക്കില്ല .സേവന പ്രവര്‍ത്തനങ്ങളില്‍ താല്പര്യം .ശിവക്ഷേത്ര ദര്‍ശനം.

വിശാഖം ആലോചന കൂടാതെ പ്രവര്‍ത്തിക്കുന്നതുമൂലം പല വിപത്തുകളും വന്നുചേരും. സ്വസ്ഥത കുറയും. ദാമ്പത്യ സുഖം കുറയും. കര്‍മ്മരംഗം ദിനം പ്രതി മോശമായി വരും. അനാവശ്യമാരും അസ്ഥാനത്തും അഭിപ്രായം പറഞ്ഞു വൈരികളെ സൃഷ്ടിക്കും. ധാരാളം യാത്രകള്‍ ആവശ്യമായി വരും. സാമ്പത്തിക കാര്യങ്ങളില്‍ പ്രയാസം നേരിടും. പരീക്ഷകളില്‍ വിജയിക്കും. കോടതി വ്യാവഹാരങ്ങളില്‍ നിന്ന് അനുകൂല ഫലം. ഗൃഹ നിര്‍മ്മാണത്തില്‍ തുടക്കം കുറിക്കും. ഭാര്യയ്ക്ക് അസുഖം കാരണം സ്വസ്ഥത കുറയും. വാഹനങ്ങള്‍ക്ക് റിപ്പയര്‍ ആവശ്യമായി വരും. ചാമുണ്ഡി ക്ഷേത്ര ദര്‍ശനം, ദേവിയ്ക്ക് ഇഷ്ട വഴിപാട്.

അനിഴം വിവാഹ സംബന്ധമായ കാര്യങ്ങള്‍ക്ക് തീരുമാനം ഉണ്ടാകും. വാഹനത്തില്‍നിന്നുള്ള ആദായം വര്‍ദ്ധിക്കും. കുടുംബവുമായി പിരിഞ്ഞു നില്‍ക്കേണ്ട സാഹചര്യം. പ്രധാനം തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്നോടിയായി മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ ആരായും. സ്വസ്ഥത കുറയും മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും .പിതൃത്വത്തിനായി തര്‍ക്കമുണ്ടാകും .ദൂരയാത്രകള്‍ ആവശ്യമായി വരും. അനാവശ്യ ചെലവുകള്‍ വന്നുചേരും ഗൃഹനിര്‍മ്മാണത്തിന് തുടക്കം കുറിക്കാന്‍ പറ്റിയ സമയം. ബന്ധുക്കളില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. അയല്‍ക്കാരവുമായി രമ്യതയില്‍ വര്‍ദ്ധിക്കും.അന്നപൂര്‍ണ്ണേശ്വരി ക്ഷേത്ര ദര്‍ശനം.

തൃക്കേട്ട കൃഷി കാര്യങ്ങളില്‍ ശ്രദ്ധ കൂടും. മനസ്സിന് സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടയാവും. ദൂര യാത്രകള്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. ശത്രുക്കളുടെ മേല്‍ വിജയം കൈവരിക്കും. ജോലിസ്ഥലത്തും എല്ലാവരുടെയും പ്രശംസ ലഭിക്കും. പലവിധ കാര്യങ്ങളില്‍ ഇടപെടുക മൂലം മനസ്സിന് സ്വസ്ഥത കുറയും. ശാരീരികമായി ക്ഷീണം അനുഭവപ്പെടും. കൈ കാലുകള്‍ക്ക് വിറയല്‍ അനുഭവപ്പെടും. കര്‍മ്മ സ്ഥാനത്ത് ചില പ്രയാസങ്ങള്‍ വന്നും ചേരും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉദ്യോഗം കിട്ടാന്‍ സാധ്യതയുണ്ട്. നാടക പ്രവര്‍ത്തകര്‍ വന്‍ സംരംഭങ്ങളെ കുറിച്ച് ആലോചിക്കും. ഓഹരി മേഖലയില്‍ നഷ്ടം സംഭവിച്ചേക്കാം. അപകടങ്ങള്‍ വരാതെ ശ്രദ്ധിക്കണം. മുരുകനെ എപ്പോഴും പ്രാര്‍ത്ഥിക്കുക. പഴനി മുരുകന്‍ കാത്തു രക്ഷിക്കും. മുരുക മന്ത്രം ഉരുവിടുക. ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കുക. ഷഷ്ഠി വ്രതവും അഭികാമ്യം.

മൂലം സാമ്പത്തികമായി ഗുണമുണ്ടാകും .കര്‍മ്മരംഗം പുഷ്ടിപ്പെടും .പുതിയ പുതിയ ആശയങ്ങള്‍ നടപ്പില്‍ വരുത്തുന്നത് മാത്രമായിരിക്കും ചിന്ത. വീട്ടുകാരുമായി അകല്‍ച്ച വരാനുള്ള സാധ്യതയുണ്ട് .ധാരാളം അറിയാത്ത ചെലവുകള്‍ വന്നുചേരും . പിതാവിന്റെ ആരോഗ്യം നില മോശമാണ്. ജോലിയില്‍ ഉദാസീനത പുലര്‍ത്തിയാല്‍ മേലധികാരികള്‍ ഇടയും. കടബാധ്യതകള്‍ അസ്വസ്ഥതപ്പെടുത്തും. കാരണവന്മാരുടെ വിയോഗത്തിന് സാധ്യത. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം, വിഷ്ണുവിനെ പ്രാര്‍ത്ഥിക്കുക. ദേവി ക്ഷേത്രത്തില്‍ മുട്ടറക്കല്‍ വഴിപാട് നടത്തുക.

പൂരാടം ബിസിനസ് രംഗത്ത് അംഗീകാരം വര്‍ദ്ധിക്കും. വ്യാപാരത്തില്‍ ലാഭം വര്‍ദ്ധിക്കും. സുഹൃത്തുക്കളുമായി ഉല്ലാസ് യാത്രകള്‍ നടക്കും. ഏറ്റവുമടുത്ത സുഹൃത്തിന്റെ ഗ്രഹനിര്‍മ്മാണവുമായി ബന്ധപ്പെടേണ്ടി വരും. ബന്ധുക്കളില്‍ നിന്നും ശത്രുതാ മനോഭാവം ഉണ്ടാവും. യാത്രകള്‍ ഫലപ്രദമാകും. എഴുത്തുകാര്‍ക്ക് തങ്ങളുടെ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. ബിസിനസ് രംഗത്തും പുരോഗതി വര്‍ദ്ധിക്കും. ജോലിക്കാര്‍ നഷ്ടങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. വാഹനാപകടം വരാതെ പ്രത്യേകം ശ്രദ്ധിക്കണം. വിഷ്ണു സഹസ്ര നാമം ജപിക്കുക. വിഷ്ണു ക്ഷേത്ര ദര്‍ശനം.

ഉത്രാടം തൊഴില്‍ രംഗത്ത് ഉന്നതിയും അംഗീകാരവും. വിദേശവുമായി ബന്ധപ്പെട്ട തൊഴില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നല്ലകാലം. മറ്റൊരാള്‍ക്ക് ചെയ്യുന്ന ഉപകാരം പ്രതികൂലം ഫലം ഉണ്ടാകും. അസുഖങ്ങള്‍ വന്നുചേരും. ശത്രുവര്‍ധന. കാര്യനഷ്ടം. വിവാഹാദി മംഗള കാര്യങ്ങള്‍ക്ക് പറ്റിയ സമയമല്ല. അപകടങ്ങള്‍ സൂക്ഷിക്കണം. ദൂരയാത്രയ്ക്ക് സാധ്യതയുണ്ട്. ഭൂമിയുടെ പേരില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കും. അയ്യപ്പന് വഴിപാട് നടത്തുക.

തിരുവോണം  പലകാര്യങ്ങളിലും പുരോഗതി കുറഞ്ഞു വരും .ജോലിയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പ്രശംസ ഉണ്ടാവും .ഏറെക്കാലത്തെ ആഗ്രഹം സാധിച്ചെടുക്കും .വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ അലസത പ്രകടിപ്പിക്കും. വീട്ടില്‍ ചില മംഗള കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കും .പുതിയ ഉദ്യോഗത്തില്‍ പ്രവേശിക്കാന്‍ അവസരം .വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാവും. സ്ത്രീകള്‍ അനുഭവപൂര്‍വ്വം പെരുമാറും .ജോലിയില്‍ ചിലപ്പോള്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കും .രാഷ്ട്രീയ നേതാക്കള്‍ക്ക് അനുയായികളുടെ പൂര്‍ണ സഹകരണം ലഭിക്കും. കുടുംബത്തില്‍ സുഖവും സമൃദ്ധിയും ഉണ്ടാകും.ശനി ദേവനെ പ്രാര്‍ത്ഥിക്കുക.

അവിട്ടം പല കാര്യങ്ങളിലും പുരോഗതി കുറഞ്ഞു വരും. യാത്രകള്‍ കൊണ്ട് ഫലം ലഭിക്കുകയില്ല .മാതൃ സമ്പത്തിനെ ചൊല്ലി മാതുലനുമായി തര്‍ക്കങ്ങള്‍ ഉണ്ടാവും .കുടുംബത്തോടൊപ്പം യാത്ര ചെയ്യേണ്ടിവരും .പകര്‍ച്ചവ്യാധികള്‍ പിടിപെടാതെ പ്രത്യേകം ശ്രദ്ധിക്കണം. വരുമാനം വര്‍ദ്ധിക്കും പല കാര്യങ്ങളിലും ധീരമായ തീരുമാനം കൈക്കൊള്ളും .ശത്രുക്കളെ നിഷ്പ്രയാസം അകറ്റും. സര്‍ക്കാറിലേക്ക് അയക്കുന്ന നിവേദനങ്ങള്‍ ഹര്‍ജികളും മാണിക്കപ്പെടും. പ്രസാദകന്മാര്‍ക്കും നല്ല സമയം .പരീക്ഷകളില്‍ പ്രതീക്ഷിച്ച വിജയം ഉണ്ടാവുകയില്ല.അയ്യപ്പ ക്ഷേത്രം,ശിവ ക്ഷേത്രം ദര്‍ശനം.

ചതയം ജോലി സംബന്ധമായി കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും. ബാങ്കിംഗ് മേഖലയിലുള്ളവര്‍ക്ക് പ്രമോഷന്‍ ലഭിക്കും .സാമ്പത്തിക നില തൃപ്തികരമായിരിക്കും .സുഹൃത്തുക്കളില്‍ നിന്ന് അകന്നു നില്‍ക്കുന്ന പ്രവണത ഉണ്ടാവും .സമൂഹത്തില്‍ അപമാനിതരാകാനുള്ള സ്ഥിതിവിശേഷം ഉണ്ടാകും .ഏറ്റെടുക്കുന്ന പ്രവര്‍ത്തി വിജയിപ്പിക്കുക .പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ നേതൃസ്ഥാനത്തേക്ക് ഉയരും. മഹാദേവനെ പ്രാര്‍ത്ഥിക്കുക.

പൂരൂരുട്ടാതി മനസ്സിന് ഉന്മേഷം നല്‍കുന്ന സന്ദേശങ്ങള്‍ കിട്ടും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. ഭാര്യ മുഖേന കൂടുതല്‍ ശ്രേയസ് വര്‍ദ്ധിക്കും. സ്ഥലം മാറ്റം ഉണ്ടാകാന്‍ ഇടയില്ല. ആശുപത്രി സന്ദര്‍ശിക്കാന്‍ ഇടവരും. അന്തരീക്ഷം പൊതുവേ തൃപ്തികരം. അയല്‍ക്കാരമായി സൗഹൃദം. സന്താനങ്ങള്‍ക്ക് വിദ്യാഭ്യാസ കാര്യങ്ങളില്‍ തടസ്സങ്ങള്‍ നേരിടും. ഈശ്വര ഭക്തി ന്നനായി വേണം. ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. ഇടപാടുകള്‍ നഷ്ടം ഉണ്ടായേക്കാം. വിഷ്ണുവിനെ പ്രാര്‍ത്ഥിക്കുക.

ഉത്രാടം  വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം ഒത്തുവരും. ശാരീരികമായി ചിലര്‍ അസുഖങ്ങള്‍ ഉണ്ടായേക്കാം. ഭൂമി, വാഹനം, വീട് എന്നിവ വാങ്ങാന്‍ സാധ്യത ഉണ്ട്. കച്ചവട സ്ഥാപനങ്ങള്‍ വിപുലീകരിക്കും. ഫാക്ടറി സംബന്ധമായ തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കും. ഏതു തൊഴില്‍ ചെയ്യുന്നവര്‍ക്കും ആ രംഗത്ത് ഉയര്‍ച്ചയുണ്ടാവും. ബിസിനസില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിക്കും. ഭൂമി സംബന്ധമായി വില്‍പ്പനയില്‍ നഷ്ടങ്ങള്‍ സംഭവിച്ചേക്കാം. മനസ്സിന് അസ്വസ്ഥത കൂടും. യുവജനങ്ങളുടെ വിവാഹ കാര്യത്തില്‍ തീരുമാനം. ജോലിയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരായ അഭിപ്രായവ്യത്യാസം. ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിക്കുക.

രേവതി  മറ്റുള്ളവരുടെ ആദരവിന് പാത്രി ഭവിക്കും. ഏജന്‍സി ഏര്‍പ്പാടുകളില്‍ നിന്നും വരുമാനം വര്‍ദ്ധിക്കും. പുതുതായി സര്‍വീസില്‍ ചേരാനവസരം കുടുംബത്തില്‍ സുഖവും സമാധാനവും. സാമ്പത്തിക നേട്ടം. കലാസാഹിത്യ രംഗങ്ങളില്‍ നന്നായി ശോഭിക്കും. തൊഴിലുകളില്‍ നിന്ന് കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം. കിട്ടേണ്ട പണത്തിന് കാലതാമസം നേരിടും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയം. രക്തസമ്മര്‍ദ്ദം ഹൃദ്രോഗം എന്നിവ ഉള്ളവര്‍ക്ക് രോഗം വര്‍ദ്ധിക്കും. വിഷ്ണു ക്ഷേത്ര ദര്‍ശനം.

തയ്യാറാക്കിയത് : വിജയൻ നായർ 

Leave a Reply

Your email address will not be published.

Previous Story

പുളിയഞ്ചേരി താഴെ പുരയിൽ മാണിക്യം അന്തരിച്ചു

Next Story

കാപ്പാട് പനായി ഭാഗം താമസിക്കുന്ന കെട്ടേടത്ത് കോയാമു അന്തരിച്ചു

Latest from Main News

കോഴിക്കോട്ഗവ*മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 01.10.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

കോഴിക്കോട്ഗവ*മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 01.10.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ   *.മെഡിസിൻ വിഭാഗം* *ഡോ.ജയചന്ദ്രൻ* *സർജറിവിഭാഗം* *ഡോ രാജൻ കുമാർ*

ഭൂമിയുടെ ഉത്തരധ്രുവത്തെയും ദക്ഷിണ ധ്രുവത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന അർദ്ധ വൃത്താകൃതിയിലുള്ള സാങ്കൽപ്പിക രേഖകളാണ് രേഖാംശരേഖകൾ

1. ബ്രിട്ടീഷുകാർ ദൂരം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ബ്രിട്ടീഷ് സിസ്റ്റം 2. പ്രത്യേക വിഷയങ്ങൾ പ്രതിപാദിക്കുന്ന ഭൂപടങ്ങൾ അറിയപ്പെടുന്നത് തീമാറ്റിക് ഭൂപടങ്ങൾ(thematic

ശബരിമല ശ്രീ കോവിലിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശിയ പാളികൾ ഒക്ടോബർ 17ന് പുനഃസ്ഥാപിക്കും

ശബരിമല ശ്രീ കോവിലിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശിയ പാളികൾ ഒക്ടോബർ 17ന് പുനഃസ്ഥാപിക്കും. പുനഃസ്ഥാപിക്കാനായുള്ള താന്ത്രിക അനുമതിയും ഹൈക്കോടതി അനുമതിയും

സി.പി.ആർ. പരിശീലന ബോധവൽക്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

സി.പി.ആർ. പരിശീലന ബോധവൽക്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. അടിയന്തര സാഹചര്യങ്ങളിൽ പ്രഥമ ശുശ്രൂഷ നൽകുന്നതിനുള്ള പരീശീലനം വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി

‘മുഖ്യമന്ത്രി എന്നോടൊപ്പം’ സിറ്റിസൺ കണക്ട് സെന്റർ ഉദ്ഘാടനം ചെയ്തു

ജനങ്ങളുടെ ജീവിതക്ഷേമം ഉറപ്പാക്കുന്ന പൊതുവായ വികസനമാണ് സർക്കാർ ലക്ഷ്യമെന്നും അതിന്റെ ദൃഷ്ടാന്തമാണ് ‘മുഖ്യമന്ത്രി എന്നോടൊപ്പം’ (CM with ME) സിറ്റിസൺ കണക്ട് സെന്ററെന്നും മുഖ്യമന്ത്രി